കരസേനയുടെ മുഖച്ഛായ മാറ്റാന്‍ 3,547 കോടി രൂപയുടെ അത്യാധുനിക ആയുധങ്ങള്‍ വാങ്ങനൊരുങ്ങി സേനയും പ്രതിരോധമന്ത്രാലയവും കൈകോർക്കുന്നു..!

കരസേനയുടെ മുഖച്ഛായ മാറ്റാന്‍ സേനയും പ്രതിരോധമന്ത്രാലയവും കൈകോർക്കുന്നു. ഇതിന്‍റെ ഭാഗമായി 3,547 കോടി രൂപയുടെ അത്യാധുനിക ആയുധങ്ങള്‍ വാങ്ങാനുള്ള പദ്ധതിയ്ക്ക് പ്രതിരോധമന്ത്രാലയം അനുമതി നല്‍കി. ഇതിലൂടെ കാലപ്പഴക്കം ചെന്ന ആയുധങ്ങൾ അടിമുടി മാറ്റാനുള്ള വൻപദ്ധതിക്കാണ് തയാറെടുക്കുന്നത്.

നടി ആക്രമണ കേസ് ; ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പൊലീസ്..! നല്‍കിയാല്‍…

അതിര്‍ത്തികളില്‍ നിയോഗിച്ചിരിക്കുന്ന സൈന്യത്തിന്‍റെ അടിയന്തര ആവശ്യത്തെ പരിഗണിച്ചാണ് പുതിയ യുദ്ധോപകരണങ്ങള്‍ വാങ്ങാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. 72400 അസോള്‍ട്ട് റൈഫിളുകളും 93895 കാര്‍ബൈന്‍ തോക്കുകളുമാണ് വാങ്ങുക. പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അധ്യക്ഷയായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുത്തത്.

ആയുധങ്ങള്‍ വാങ്ങുന്നതിന്റെ ഭാഗമായി സൈന്യം പരിശോധനകള്‍ നടത്തുകയും തോക്കുകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയും ചെയ്യും. നിലവില്‍ എ.കെ 47 തോക്കുകളും തദ്ദേശനിര്‍മിതമായ ഐ.എന്‍.എസ്.എ.എസ് (ഇന്ത്യന്‍ സ്‌മോള്‍ ആംസ് സിസ്റ്റംസ്) റൈഫിളുകളുമാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നത്. 1988മുതലാണ് സൈന്യം ഇവ ഉപയോഗിച്ചു വരുന്നത്. ഇവയ്ക്കു പകരം ഈ വര്‍ഷം മുതല്‍ പുതിയ ആയുധങ്ങള്‍ സൈന്യത്തിന്‍റെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇൻസാസ് തോക്കുകള്‍ പോലെയുള്ള ആയുധങ്ങള്‍ ഉപേക്ഷിച്ച് പ്രഹരശേഷി കൂടിയ പുതിയ റൈഫിളുകളും യന്ത്രത്തോക്കുകളും സ്വന്തമാക്കാനുള്ള പദ്ധതിയ്ക്കാണ് ഇതോടെ അന്തിമരൂപമായത്. പാക്കിസ്ഥാൻ, ചൈന അതിർത്തികളിൽ പുതിയ ഭീഷണികളും സംഘർഷസാധ്യതയും പരിഗണിച്ചാണ് ഈ ആയുധപദ്ധതി അതിവേഗം പൂർത്തീകരിക്കാന്‍ പ്രതിരോധമന്ത്രാലയം ലക്ഷ്യമിടുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*