കല്യാണദിവസം മേക്കപ്പ് ഓവറാക്കി കുളമാക്കി; സങ്കടം സഹിക്കവയ്യാതെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു; പക്ഷെ അവസാനം സംഭവിച്ചത്..!

വിവാഹദിവസം ഏറ്റവും ഭംഗിയായി അണിഞ്ഞൊരുങ്ങണമെന്നാണ് ഏതൊരു വധുവും ആഗ്രഹിക്കുന്നത്. എന്നാല്‍ മേയ്ക്കപ്പ് അല്‍പ്പം ഓവറായാലോ, അല്‍പ്പമല്ല കുറച്ചധികം ഓവറായാല്‍ ആര്‍ക്കായാലും വിഷമമം വരും. ഇത്തരത്തില്‍ ഒരു നവവധു മേക്കപ്പ് ഓവറായ വിവരത്തെ കുറിച്ച് പോസ്റ്റിട്ടു.

പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന ആവശ്യവുമായി മുരളി ജയന്‍ രംഗത്ത്..!

ബ്ല്യൂട്ടി പാര്‍ലറുകാരുടെ ചതിയില്‍പ്പെട്ട് തന്റെ വിവാഹ ദിനം അലങ്കോലമായ യുവതി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തായ്‌ലന്റ് സ്വദേശിനിയായ ദാരികാ ക്ലിന്‍കുഹലാബിനാണ് ഈ മോശം അനുഭവം ഉണ്ടായത്. വീടിനടുത്ത് പുതുതായി തുടങ്ങിയ ബ്രൈഡല്‍ മെയ്ക്കപ്പ് സെന്ററിന്റെ പൊള്ളയായ വാക്കുകള്‍ വിശ്വസിച്ച ദാരികയ്ക്ക തന്റെ ജീവിതത്തില്‍ ഇതിന് നല്‍കേണ്ടി വന്ന വില വളരെ വലുതായിരുന്നു.

വളരെ മോശമായിട്ടായിരുന്നു അവര്‍ ദാരികയ്ക്ക് മെയ്ക്കപ്പ് ചെയ്ത് നല്‍കിയത്. ഫോട്ടോകള്‍ ലഭിച്ചപ്പോഴാണ് താന്‍ കല്യാണത്തില്‍ എത്ര മാത്രം മോശം തരത്തിലായിരുന്നു കാണപ്പെട്ടത് എന്ന് യുവതിക്ക് ബോധ്യമായത്. സങ്കടം സഹിക്കവയ്യാതെ യുവതി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ഈ പോസ്റ്റ് വൈറലായതിനെ തുടര്‍ന്ന് ബാങ്കോങ്ക് സ്വദേശിയായ ഒരു പ്രമുഖ ഫോട്ടോഗ്രാഫര്‍ യുവതിയെ സഹായിക്കാനായി രംഗത്തെത്തി.

പിതാവിനെതിരെ പരാതി നല്‍കാന്‍ 12 വയസ്സുകാരന്‍ സ്റ്റേഷനിലെത്തി-പ്രശ്‌നത്തില്‍ ഇടപെട്ട പൊലീസിന് അഭിനന്ദനപ്രവാഹം..!

വിവാഹ ഫോട്ടോസ് ഒന്നു കൂടി എടുക്കാം എന്ന് അവര്‍ യുവതിയെ അറിയിച്ചു. എന്നാല്‍ തന്റെ ഈ ചെറിയ ആവശ്യങ്ങള്‍ക്കായി ബാങ്കോക്കില്‍ നിന്നും ഫോട്ടോഗ്രാഫറും സംഘവും തന്റെ കൊച്ചു ഗ്രാമത്തിലേക്ക് എത്തുമെന്ന് യുവതി സ്വപ്‌നം പോലും കണ്ടിരുന്നില്ല. എന്നാലും യുവതി സമ്മതം മൂളി. എന്നാല്‍ ദാരികയെ അത്ഭുതപ്പെടുത്തി ഫോട്ടോഗ്രാഫറും സംഘവും ഇവരെ തേടിയെത്തി. ഇത്തവണ നന്നായി മെയ്ക്കപ്പ് ചെയ്ത് ദാരികയും ഭര്‍ത്താവും ഫോട്ടോയ്ക്ക് പോസ് ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*