Breaking News

കാന്തിക ശക്തിയാല്‍ യന്ത്രത്തിലേക്ക് വലിച്ചെടുക്കപ്പെട്ടു ; കയ്യും തോളും കുടുങ്ങി ചോരവാര്‍ന്നു; ഇതിനിടയില്‍ സിലിസണ്ടര്‍ പൊട്ടി ഓക്സിജന്‍ അമിതമായി ; എംആര്‍ഐ സ്കാനിംഗിനായി എത്തിയ യുവാവ് മരിച്ചത് ഇങ്ങനെ…!

രോഗിയ്ക്കൊപ്പം സ്കാനിങ്ങിനായി സ്കാനിങ് മുറിയില്‍ കയറിയ ബന്ധുവായ യുവാവിന് ദാരുണാന്ത്യം. ബന്ധുവിനെ സ്കാനിംഗിന് പ്രവേശിപ്പിച്ചതിന് പിന്നാലെ ഓക്സിജന്‍ സിലിണ്ടര്‍ മുറിയിലേക്ക് എത്തിക്കാന്‍ വാര്‍ഡ്ബോയി നിര്‍ദേശിച്ചതിന് പിന്നാലെയാണ് അപകടം നടന്നത്. സിലിണ്ടര്‍ മുറിയിലേക്ക് കൊണ്ടു വരുമ്ബോള്‍ കാന്തിക ശക്തിയാല്‍ യുവാവ് എന്‍ആര്‍ഐ യന്ത്രത്തിലേക്ക് വലിച്ചെടുക്കപ്പെടുകയായിരുന്നു.

മൃഗീയമായ കാമാസക്തി ഇരുപത്തേഴുകാരിയെ കിടക്കയില്‍ തളച്ചിട്ടത് 42 വര്‍ഷക്കാലം: അവളെ പീഡിപ്പിച്ചവന് ലഭിച്ചത് വെറും ഏഴുവര്‍ഷത്തെ തടവ്..!

എംആര്‍ഐ യന്ത്രത്തില്‍ ഉപയോഗിക്കുന്നത് ഭൂമിയുടെ ഗുരുത്വാകര്‍ഷണ ശക്തിയുടെ മുപ്പതിനായിരം മടങ്ങ് ആകര്‍ഷണ ശേഷിയുള്ള കാന്തമാണ്. ഈ മുറിയില്‍ കാന്തം ആകര്‍ഷിക്കുന്ന വസ്തുക്കള്‍ പ്രവേശിപ്പിക്കാറില്ല എന്നിരിക്കെയാണ് അതിശക്തിയേറിയ കാന്തികശക്തിയുള്ള മുറിയിലേക്ക് ഇരുമ്ബു കൊണ്ടുള്ള ഓക്സിന്‍ സിലിണ്ടര്‍ കൊണ്ടു ചെന്നത്. സിലിണ്ടറിനൊപ്പം കാന്തികശക്തിയാല്‍ എംആര്‍ഐ യന്ത്രത്തിലേക്ക് യുവാവ് വലിച്ചെടുക്കപ്പെടുകയും കയ്യും തോളും അതില്‍ കുരുങ്ങി രക്തം വാര്‍ന്നു പോകുകയും ചെയ്തു. ഇതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടി ഓക്സിജന്റെ അളവ് അമിതമായി പടരുകയും ചെയ്തു. തുടര്‍ന്ന് മാരുവിന്റെ ബന്ധു സോളങ്കിയും വാര്‍ഡുബോയിയും ചേര്‍ന്ന് മാരുവിനെ വലിച്ചുപുറത്തെടുത്തെങ്കിലും ഉടന്‍ തന്നെ ചികിത്സ നല്‍കിയെങ്കിലും യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍; അറസ്റ്റിലായ തളിപ്പറമ്പ് സ്വദേശി ഇതുവരെ പതിനേഴ് വിവാഹം കഴിച്ചു..!!

ബന്ധുവിനുവേണ്ടി ഓക്സിജന്‍ സിലിണ്ടറുമായി എം.ആര്‍.ഐ. റൂമില്‍ പ്രവേശിച്ച മുംെബെ സ്വദേശിയായ രാജേഷ് മാരു(32) ആണു മരിച്ചത്. മധ്യമുംെബെയിലെ ബി.െവെ.എല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയിലാണു സംഭവം. ദ്രാവകരൂപത്തിലുള്ള ഓക്സിജന്‍ ഉള്ളില്‍ച്ചെന്നാണു രാജേഷിന്റെ മരണം. െമെനസ് 218.79 ഡിഗ്രി സെല്‍ഷ്യസിലാണു ഓക്സിജന്‍ ദ്രാവകരൂപം പ്രാപിക്കുന്നത്. അതേസമയം കൂടെയുണ്ടായിരുന്ന രോഗിയായ ബന്ധുവിനു കുഴപ്പങ്ങളൊന്നുമില്ല.

അവിവാഹിതരായ സ്ത്രീകളില്‍ ഗര്‍ഭനിരോധന ഉറയുടെ ഉപയോഗത്തില്‍ വൻ വര്‍ദ്ധനവ്‌…!

സംഭവത്തില്‍ ഡോക്ടര്‍ക്കെതിരേയും വാര്‍ഡ് ബോയ്, ക്ലീനര്‍ എന്നിവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. മുറിക്ക് പുറത്തെ നിര്‍ദേശങ്ങള്‍ വായിച്ച ശേഷം ലോഹപദാര്‍ത്ഥങ്ങളുമായി കയറിയാല്‍ കുഴപ്പമുണ്ടാകുമോയെന്ന് രാജേഷ് ചോദിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇത് പതിവായി ചെയ്യുന്നതാണെന്നും ഒരു കുഴപ്പവുമില്ല എന്നുമായിരുന്നു ടെക്നീഷ്യന്‍ നല്‍കിയ മറുപടിയെന്നും ഇവര്‍ പറയുന്നു. ആഭരണങ്ങള്‍, ലോഹ അലങ്കാരങ്ങള്‍, ലോഹ ബട്ടണുകള്‍ ഘടിപ്പിച്ചിട്ടുള്ള വസ്ത്രം, സേഫ്റ്റിപിന്‍, ഹെയര്‍പിന്‍, നാണയങ്ങള്‍ തുടങ്ങിയവയൊന്നും അനുവദിക്കാറില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*