കാമുകനെന്ന് തെറ്റിദ്ധരിച്ച്‌ ഭാര്യയ്ക്കൊപ്പം കിടന്നുറങ്ങിയ മകനെ അച്ഛന്‍ മഴു കൊണ്ട് വെട്ടി..!

ഭാര്യയുടെ കാമുകനെന്ന് തെറ്റിദ്ധരിച്ച്‌ അമ്മയ്ക്കൊപ്പം കിടന്ന 14 വയസ്സുകാരനായ മകനെ അച്ഛന്‍ മഴുകൊണ്ട് വെട്ടി. മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെലങ്കാനയെ കുര്‍ണൂല്‍ ജില്ലയിലെ ഗുട്ടുപാലെ ഗ്രാമത്തിലായിരുന്നു സംഭവം.

എളുപ്പത്തില്‍ പണക്കാരിയാകാന്‍ കൊച്ചു മുതലാളിക്കൊപ്പം ഒളിച്ചോടി കള്ളനോട്ട് അടിച്ച പ്രവീണ ചെന്നുപെട്ടത്…?

നാളുകളായി ഭാര്യയെ സോമണ്ണയ്ക്ക് സംശയമായിരുന്നു. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്നും ഇയാള്‍ സംശയിച്ചിരുന്നു. ഈ സംശയം മനസ്സില്‍ വെച്ച്‌ വീട്ടില്‍ പ്രവേശിച്ചപ്പോഴാണ് ഭാര്യയ്ക്കൊപ്പം ആരോ കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. മറ്റൊന്നും ആലോചിക്കാതെ മഴുവെടുത്ത് ആക്രമിക്കുകയായിരുന്നു.

ശേഷമാണ് മകനാണെന്ന് തിരിച്ചറിഞ്ഞത്. അച്ഛന്റെ ആക്രമണത്തില്‍ 14കാരനായ പരശുറാമിന്റെ കൈക്കും തോളെല്ലെിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ കുറെ മാസങ്ങളായി അച്ഛനും മകനും തമ്മില്‍ വീട്ടില്‍ നിരന്തര തര്‍ക്കങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. സോമണ്ണനെതിരെ ഐപിസി 307 പ്രകാരം കേസെടുത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*