ജീവിതം മാറിമറിഞ്ഞത് വിശ്വസിക്കാനായില്ല; ദുബായ് മലയാളിക്ക് 20 കോടി ഏഴു ലക്ഷം രൂപയുടെ ലോട്ടറിയടിച്ചു…!

പുതുവര്‍ഷത്തില്‍ ആലപ്പുഴക്കാരനായ മലയാളിയ്ക്ക് ദുബായില്‍ കിട്ടിയത് ഒരു ഒന്നൊന്നര സമ്മാനം തന്നെയാണ്. 20 കോടിയുടെ സമ്മാനം. ദുബായില്‍ താമസിക്കുന്ന ഹരികൃഷ്ണന്‍ വി നായര്‍ക്കാണ് വന്‍ തുക സമ്മാനം ലഭിച്ചത്. ദുബായിലെ ഒരു കെട്ടിട നിര്‍മാണ കമ്പനിയില്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജറായി ജോലി ചെയ്യുന്ന ഈ 42 കാരന് അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്രിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ 20 കോടി ഏഴ് ലക്ഷം രൂപയുടെ (120 ലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചിരിക്കുകയാണ്.

അവിഹിത ബന്ധമുണ്ടെന്ന് സംശയം; സ്‌കൂള്‍ അധ്യാപികയെ ഭര്‍ത്താവ് ചെയ്തത്…

തനിക്കും കുടുംബത്തിനും ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല ഈ ഭാഗ്യം വന്നതെന്ന് ഹരി പറയുന്നു. ഇത് മൂന്നാം തവണയാണ് ഹരി അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യ പരീക്ഷണം നടത്തുന്നത്. ദൈവത്തിന്റെ സമ്മാനമാണിത്. റിട്ടയര്‍മെന്റ് ജീവിതത്തിലേയ്ക്ക് കരുതിവയ്ക്കണം. പിന്നെ മകന്റെ വിദ്യാഭ്യാസം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സഹായം നല്‍കണം, ഹരികൃഷ്ണന്‍ പറയുന്നു.

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ ഏറ്റവും വലിയ സമ്മാനതുക അബുദാബി ഡ്രീം 12 നറുക്കെടുപ്പിനാണ്. കഴിഞ്ഞ വര്‍ഷാവസാനത്തെ നറുക്കെടുപ്പാണിത്. ബിഗ് ടിക്കറ്റ് മില്യണയര്‍ നറുക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*