തൃശ്ശൂര്‍ കലോത്സവ നഗരിയില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ പിടിയില്‍..!

തൃശ്ശൂര്‍ കലോത്സവ നഗരിയില്‍ നിന്ന് ചെരുപ്പിനുള്ളില്‍ ഒളിക്യാമറവെച്ച് അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ പിടിയില്‍. ചിയ്യാരം സ്വദേശിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കാല്‍പ്പാദം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്റെ മുകള്‍ഭാഗം മുറിച്ച് അതിനകത്ത് മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച് ചുറ്റിക്കറങ്ങുമ്പോഴാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഏക്കറുകള്‍ വരുന്ന കപ്പക്കൃഷിക്കുള്ളില്‍ ഇടവിളയായി പൂത്ത്വിളഞ്ഞ കഞ്ചാവ്, രഹസ്യമായി നട്ടുനനച്ചുവളര്‍ത്തിയ ചെടികള്‍ അവസാനം….

തേക്കിന്‍കാട് മൈതാനിയിലെ എക്‌സിബിഷന്‍ ഗ്രൗണ്ടിലേക്ക് അസാധാരണമായ രീതിയില്‍ നടന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇയാളെ പൊലീസ് നിരീക്ഷിക്കുകയും പിന്തുടരുകയുമായിരുന്നു. നിഴല്‍പൊലീസ് പിന്നാലെ ചെന്നുനോക്കിയപ്പോഴാണ് ഇയാളുടെ കാലുകൊണ്ടുള്ള ഷൂട്ടിങ് മനസിലായത്. തുടര്‍ന്ന് ഈസ്റ്റ് പൊലീസ് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*