ഇത്തരം പിഴവുകള്‍ വരുത്തുന്ന പാണ്ഡ്യയെ താനുമായി താരതമ്യം ചെയ്യരുത്: വിമര്‍ശനവുമായി കപില്‍ ദേവ്!

ഇന്ത്യന്‍  ആള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇതിഹാസ ആള്‍ റൗണ്ടര്‍ കപില്‍ ദേവ് രംഗത്തെത്തി. അന്താരാഷ്ട്ര മത്സരങ്ങളില്‍ വളരെ മോശം പിഴവുകള്‍ വരുത്തുന്ന പാണ്ഡ്യ താനുമായി താരതമ്യം ചെയ്യാന്‍ യോഗ്യനല്ലെന്ന് കപില്‍ ദേവ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം മത്സരവും പരമ്ബരയും പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു കപില്‍ ദേവിന്റെ വിമര്‍ശനം.

ഗാംഗുലി പറഞ്ഞത് കേട്ടിരുന്നുവെങ്കില്‍ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വമ്പന്‍ തോല്‍വി ഒഴിവാക്കാമായിരുന്നു..!

ലോകകപ്പ് നേടിയ മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിന് ശേഷം ഇന്ത്യ കണ്ട മികച്ച ആള്‍ റൗണ്ടറാണ് പാണ്ഡ്യയെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടിന്നിംഗ്സിലും അശ്രദ്ധ മൂലം പാണ്ഡ്യ പുറത്തായിരുന്നു. ഈ സാഹചര്യത്തിലാണ് കപില്‍ ദേവിന്റെ വിമര്‍ശനം.

നിര്‍ണായകമായ രണ്ടാം ഇന്നിംഗ്സില്‍ 287 റണ്‍സിന്റെ വിജയലക്ഷ്യവുമായാണ് ഇന്ത്യ ബാറ്റിംഗിനിറങ്ങിയത്. 69 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി പരിതാപകരമായ അവസ്ഥയില്‍ നില്‍ക്കെയാണ് പാണ്ഡ്യ ക്രീസില്‍ എത്തുന്നത്. എന്നാല്‍ ആറ് റണ്‍സില്‍ എത്തി നില്‍ക്കെ വെെഡ് ബോള്‍ അനാവശ്യമായി നേരിട്ട് പാണ്ഡ്യ പുറത്താവുകയായിരുന്നു. ആദ്യ ഇന്നിംഗ്സിലാവട്ടെ അശ്രദ്ധ മൂലം റണ്‍ ഔട്ടായതും ഏറെ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*