ഇന്ത്യയില്‍ ആധാര്‍ സംവിധാനം വിവിധ സേവനങ്ങളെ ബന്ധിപ്പിക്കാന്‍ യോജിച്ചതല്ല; നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ കുറ്റം;സ്നോഡന്‍..!

ഇന്ത്യയിലെ ആധാര്‍ സംവിധാനത്തിനെതിരെ വീണ്ടും അമേരിക്കന്‍ സാങ്കേതിക വിദഗ്ധന്‍ എഡ്വേര്‍ഡ് സ്നോഡന്‍. വിവിധ സേവനങ്ങളെ ബന്ധിപ്പിക്കാന്‍ ശരിയായ രീതിയിലല്ല ഇന്ത്യയില്‍ ആധാര്‍ സംവിധാനം സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് സ്നോഡന്‍ പുതുതായി ചൂണ്ടിക്കാട്ടുന്നത്. കോടിക്കണക്കിന് ഇന്ത്യാക്കാരുടെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന സ്നോഡന്റെ മുന്‍ പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു. ഹാക്കിംഗിന് അതീതമല്ല ആധാര്‍ എന്നാണ് സ്നോഡന്റെ വിമര്‍ശനം ഉയര്‍ന്നത്.

മൃതദേഹം പുനര്‍ജീവിപ്പിക്കാനുള്ള സംവിധാനം പത്ത് വര്‍ഷത്തിനകം തയാറാകും; വിദഗ്ധരുടെ വെളിപ്പെടുത്തല്‍..!

സേവനങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ കുറ്റമായി കാണണമെന്നാണ് സ്നോഡന്‍ അഭിപ്രായപ്പെടുന്നത്. ടെലികോം കമ്ബനികള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആധാറിനെ ദുരുപയോഗം ചെയ്യുകയാണെന്നാണ് സ്നോഡന്‍ പറയുന്നത്. മുന്‍ റോ ഉദ്യോഗസ്ഥന്‍ കെ.സി വര്‍മ്മ ആധാറിനെതിരെ എഴുതിയ ലേഖനം അടിസ്ഥാനമാക്കിയാണ് സ്നോഡന്റെ പ്രതികരണം.

അതേസമയം വ്യക്തിവിവരങ്ങള്‍ ഒന്നും തന്നെ ആധാറിന്റെ ഭാഗമല്ലെന്ന് യൂ.ഐ.ഡി.എ.ഐയുടെ വിശദീകരണം നല്‍കിയിരുന്നു. ഇതനുസരിച്ച്‌ വ്യക്തികളുടെ ബാങ്ക് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ട് , തുടങ്ങിയ വിവരങ്ങള്‍ ഡാറ്റാബേസില്‍ ഇല്ലെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ബാങ്കുകള്‍, ടെലികോം കമ്ബനികള്‍ എന്നിവയെ ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ മാത്രമേ ഇത് സാധ്യമാകുകയുള്ളുവെന്ന് സ്നോഡന്‍ ചൂണ്ടിക്കാട്ടുകയാണിപ്പോള്‍. ഇല്ലെങ്കില്‍ ഇത്തരം സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കുന്നത് സുരക്ഷിതമാകില്ലെന്നും സ്നോഡന്‍ വ്യക്തമാക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*