ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് ഇന്ന് സെഞ്ചൂറിയനില്‍ തുടക്കം..!

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് ഇന്ന് സെഞ്ചൂറിയനില്‍ തുടക്കം. ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യക്ക് രണ്ടാം ടെസ്റ്റ് നിര്‍ണായകമാണ്. മൂന്ന് മത്സര പരമ്ബരയില്‍ ഇന്ന് തോല്‍ക്കുകയാണെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റ് വിജയമെന്ന ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാകും.

ബാറ്റിംഗ് നിരയില്‍ ഒരു അധിക ബാറ്റ്സ്മാനെ ഉള്‍പ്പെടുത്താനാണ് സാധ്യത. എന്നാല്‍ നായകന്‍ കോഹ്ലി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനെ കുറിച്ച്‌ യാതൊരു സൂചനയും നല്‍കിയിരുന്നില്ല. ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പയറ്റിയാലെ ഇന്ത്യക്ക് വിജയം കുറിക്കാനാകൂ, കേപ് ടൗണില്‍ ഏറ്റ തോല്‍വിക്ക് രണ്ടാം ടെസ്റ്റില്‍ മറുപടി നല്‍കാനായിരിക്കും ഇന്ത്യ ശ്രമിക്കുക. കേപ്ടൗണില്‍ 72 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഒമ്ബത് വിക്കറ്റ് വീഴ്ത്തിയ ഫിന്‍ലാണ്ടറുടെ പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്.

ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ ശിഖര്‍ ധവാന് പകരം, ലോകേഷ് രാഹുല്‍ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്തേക്കും. ഒപ്പം ബാറ്റിംഗിലെ കരുത്ത് വീണ്ടെടുക്കാനായി അധിക ബാറ്റ്സ്മാനായി അജിന്‍ക്യ രഹാനയെ പരീക്ഷിക്കാനും സാധ്യതയുണ്ട്. രഹാനെ നെറ്റില്‍ ഏറെ നേരം പരിശീലനം നടത്തിയിരുന്നു. എന്നാല്‍ ആരെ പുറത്തിരുത്തണം എന്നതാണ് ആശങ്ക. സെഞ്ചൂറിയനിലെ അതിവേഗ പിച്ചില്‍ ജസ്പ്രിത് ബുംറയ്ക്ക് പകരം ഇശാന്ത് ശര്‍മ്മയ്ക്ക് അവസരം നല്‍കിയേക്കും.

പരുക്കേറ്റ ഡെയ്ല്‍ സ്റ്റെയ്ന്‍ ഇന്ന് കളിക്കില്ല. പകരക്കാരനായി ക്രിസ് മോറിസ് എത്തും. ഇവിടെ കളിച്ച 19 ടെസ്റ്റില്‍ 17 ലും വിജയം ടീമിനൊപ്പമായിരുന്നുവെന്നത് ഓസ്ട്രേലിയയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. തിരിച്ചുവരവിന് ഇന്ത്യയും പരമ്ബര തൂത്തുവാരാന്‍ ദക്ഷിണാഫ്രിക്കയും ഇറങ്ങുമ്ബോള്‍ സെഞ്ചൂറിയനില്‍ മികച്ച പോരാട്ടം പ്രതീക്ഷിക്കാം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*