മറക്കരുത് ആണും പെണ്ണുമെന്നത് ആരുടേയും മിടുക്കോ കരുത്തോ അല്ല, ഈശ്വരന്റെ ദാനമാണ്; ട്രാന്‍സ്ജെന്‍ഡറുകളെ പഴി പറയുന്നവര്‍ക്കായ്

ട്രാന്‍സ്ജന്‍ഡറുകളെ പറ്റി പഴി പറയുന്നവര്‍ അവരുടെ ജീവിതമെന്താണ് എന്ന് മനസിലാക്കണം. കൃത്യമായി ആണും പെണ്ണുമെന്നു നമ്മെ ഭൂമിയിലോട്ട് സൃഷ്ടിച്ചുവിട്ട ദൈവത്തിന്റെ കാരുണ്യത്തിലാണ് നിങ്ങള്‍ അവരെ പഴിക്കുന്നത്. ആണിന് ആണിന്റെ ശരീരത്തോടൊപ്പം ആണിന്റെ മനസാണ് ഉള്ളത്.

” ഈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ലൈംഗിക മൃഗശാലയാണ്, അതിലെ ആദ്യ ശവമാണ് ഞാന്‍ ” കുഞ്ഞിലയുടെ ഞെട്ടിക്കുന്ന ആത്മഹത്യാ കുറിപ്പ് പുറത്ത്..!

പെണ്ണിന് പെണ്ണിന്റെ ശരീരത്തോടൊപ്പം പെണ്ണിന്റെ മനസും സൃഷ്ടിയില്‍ തെറ്റാതെ കിട്ടി.

ഒരു പ്രായം വരെ ആണ്‍കുട്ടിയായി വളര്‍ന്നു ശരീരഭാഗവളര്‍ച്ചാഘട്ടത്തില്‍ പെണ്ണിന്റെ മനസും ഭാവങ്ങളും പ്രകൃത്യാ ആവാഹിക്കപ്പെട്ട ഒരു കൂട്ടമാണ് ട്രാന്‍സ്ജെന്‍ഡര്‍. ആണിന്റെ ശരീരഭാഗങ്ങള്‍ അധികപ്പറ്റായി തന്നിലെ സ്ത്രീയ്ക്ക് തോന്നുമ്ബോള്‍ അതും പേറി കരഞ്ഞുനടക്കുന്ന മനുഷ്യജന്മങ്ങള്‍.

പെണ്ണായിപെരുമാറുന്ന മകനെയോര്‍ത്ത് അപമാനഭാരത്താല്‍ നടക്കുന്ന അച്ഛന്‍, മകന്റെ വിധിയില്‍ നെഞ്ചുപൊട്ടിക്കരഞ്ഞു തള്ളിപ്പറയാനാകാതെ അമ്മ. നിര്‍വികാരതയോടെ സഹോദരങ്ങള്‍. ശാപവാക്കുകള്‍ കേട്ട് ഒടുവില്‍ നാടു വിട്ട് തന്റെ സമചിന്തയുള്ളവരെ കണ്ടെത്താന്‍ നഗരങ്ങളിലെ കോളനികളില്‍ അഭയം പ്രാപിക്കുന്നവര്‍. സിനിമക്കഥയല്ല, ഒരു ട്രാന്‍സ്ജെന്‍ഡര്‍ എന്നാല്‍ ഇതാണ്.

വരുമാനമാര്‍ഗ്ഗങ്ങളില്‍ പ്രാധാനം ഭിക്ഷാടനം തന്നെ, ഹൃദയം പൊട്ടി ശരീരവില്‍പ്പനയില്‍ ഭാഗങ്ങളാകുന്നു. എന്തുകൊണ്ട് ഇവര്‍ ഈ മാര്‍ഗ്ഗം തിരഞ്ഞെടുക്കുന്നു??

സ്കൂളില്‍ പോയാല്‍ അവഗണന, മാന്യതയുള്ള ജോലി കൊടുക്കാന്‍ സമൂഹം തയ്യാറാകില്ല. ‘ഞാന്‍ വിദ്യ’ എന്നൊരു പുസ്തകമുണ്ട്. ചെന്നൈ സ്വദേശിയായ വിദ്യയുടെ ജീവിതം. ഈ ആത്മകഥ സിനിമ ആയപ്പോള്‍ കണ്ടവരൊക്കെ ചിന്തിച്ചു കാണും ഇവരുടെ ‘അപമാനക്കഥകളെപ്പറ്റി’!
ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഈ ചിത്രത്തില്‍ ആയിരുന്നു. ഒട്ടനവധി അപമാനങ്ങള്‍ക്ക് ശേഷം ജീവിതം നേടിയെടുത്ത ഒരു ട്രാന്‍സ്ജന്ററിന്റെ കണ്ണീരുപ്പുള്ള കഥ.

പ്രകൃത്യാലുള്ള നിസ്സഹായതയുടെ പര്യായമാണിവര്‍! എല്ലാവരെയും പോലെ ജീവിക്കാന്‍ അര്‍ഹതയുള്ളവര്‍. ഇവരെ കുറ്റം പറയാന്‍ നിങ്ങള്‍ക്ക് എന്താണധികാരം നിങ്ങള്‍ക്ക് ഇങ്ങനെ ഒരവസ്ഥ വരുത്താഞ്ഞ ഈശ്വരനോട് നന്ദി പറയുക. ഞാന്‍ സഞ്ചരിക്കുന്ന വഴിയിലെ സിഗ്നലുകളില്‍ സ്ഥിരമായി ഇവരെ കാണാറുണ്ട്. അവിടെയാണ് ഞാന്‍ കലയെയും കവിതയെയും പരിചയപ്പെട്ടത്. സിഗ്നലുകളില്‍ യാചിച്ചും അനുഗ്രഹിച്ചും പോകുന്ന ശാന്തരായ ചുവന്ന ചുണ്ടും മുല്ലപ്പൂവും വച്ചവര്‍!

അവരുടെ ശരീരത്തെ ചൂഴ്ന്നു നോക്കുന്ന കണ്ണുകളുണ്ട്. രാത്രിയില്‍ അവര്‍ക്കിടയിലേക്ക് ചൂടുതേടി ചെല്ലുന്നവരുണ്ട്. സ്നേഹമല്ല, കാശിന്റെ നെഞ്ചിടിപ്പാണ് അവ. ഇത് പോലെ മാംസക്കച്ചവടം നടത്തുന്നവര്‍ ഇവര്‍ മാത്രമാണോ? സോനാഗച്ചിയും ചുവന്നതെരുവുകളും
കേട്ടിട്ടില്ലേ സുഹൃത്തുക്കളേ? ആണൊരുത്തന്‍ ചെല്ലാതെ പെണ്ണ് ഒറ്റയ്ക്കാണോ മാംസവില്പനയില്‍ പങ്കാളിയാകുന്നത്??

ലോകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പറന്നു നടക്കുന്ന പ്രധാനമന്ത്രി ഒരിക്കല്‍ എങ്കിലും ഈ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി നിജസ്ഥിതികണ്ടു ഇവിടെയുള്ള സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാന്‍ നടപടി എടുക്കാന്‍ തയ്യാറാകുമോ? മെട്രോയില്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് ജോലി നല്‍കിയതും ബാക്കിപത്രങ്ങളും നാം കണ്ടുകഴിഞ്ഞു.

ചിത്രങ്ങളില്‍ നായികമാരായി ഒരാളെ കൊണ്ടുവന്നു കച്ചവടതന്ത്രം പയറ്റുന്നത് മാത്രമല്ല, വ്യത്യസ്തമേഖലകളില്‍ ഇവര്‍ക്ക് ജോലികൊടുക്കാനും അതിലുപരി അവരെ അംഗീകരിക്കാനും സമൂഹം തയ്യാറാകണം! അല്ലാതെ കുറ്റം പറയുകയല്ല വേണ്ടത്. മറക്കരുത്, ആണും പെണ്ണുമെന്നത് ആരുടേയും മിടുക്കോ കരുത്തോ അല്ല, ഈശ്വരന്റെ ദാനമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*