ഏറെ നാളുകൾക്ക് ശേഷമാണ് സോഷ്യൽ മീഡിയയിൽ, എത് പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ് എന്‍റെ ശക്തി…!

ദിലീപിന്റെ പുതിയ ചിത്രം കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ദിലീപ് തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. ചരിത്രം ചമച്ചവർക്കും ഒടിച്ചവർക്കും വളച്ചവർക്കും സമർപ്പണം എന്ന ക്യാപ്ഷനിലാണ് ഫേസ്ബുക്കിൽ പോസ്റ്റർ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കിടപ്പറയില്‍ പങ്കാളികള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്..!

നടിയെ ആക്രമിച്ച കേസിൽ ജയിൽ മോചിതനായ ശേഷം വീണ്ടും ദിലീപ് അഭിനയിക്കുന്ന ചിത്രമാണ് കമ്മാര സംഭവം. രതീഷ് അമ്പാട്ടാണ് ചിത്രത്തിന്റെ സംവിധാനം. ഗോകുലം ഗോപാലനാണ് 20 കോടിയിൽ ഇറങ്ങുന്ന ചിത്രത്തിന്റെ നിർമാണം. മുരളി ഗോപിയാണ് കഥയും തിരക്കഥയും

രാമലീലയുടെ വൻ വിജയത്തിന് ശേഷം ദിലീപിന്റേതായി പുറത്തിറങ്ങുന്ന ചിത്രമാണിത്. തമിഴ് നടൻ സിദ്ധാർഥും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം തേനിയിൽ പുരോഗമിക്കുകയാണ്.

ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്; 

പ്രിയപ്പെട്ടവരെ,
ഏറെ നാളുകൾക്ക് ശേഷമാണ് സോഷ്യൽ മീഡിയയിൽ, എത് പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ് എന്റെ ശക്തി,തുടർന്നും,നിങ്ങളുടെ സ്‌നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിച്ച് കൊണ്ടും,എല്ലാവർക്കും ഐശ്വര്യപൂർണ്ണ മായ ഒരു പുതുവർഷം നേർന്ന് കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ ‘കമ്മാരസംഭവം ‘എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിങ്ങൾക്ക് സമർപ്പിക്കുന്നു.

ചരിത്രം ചമച്ചവർക്ക് സമർപ്പിതം.
വളച്ചവർക്ക് സമർപ്പിതം.
ഒടിച്ചവർക്ക് സമർപ്പിതം.
വളച്ചൊടിച്ചവർക്ക്… സമർപ്പിതം..

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*