എനിക്ക് 29 കാരനായ മകനുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്; ഇങ്ങനെ ഒരെണ്ണത്തെക്കുറിച്ചറിയുന്നത് ഇതാദ്യം; 1988ല്‍ ഞാന്‍ സ്കൂളില്‍ പഠിക്കുകയാണ്; വിവാദത്തിന് മറുപടിയുമായി ഐശ്വര്യ റായി

1988 ല്‍ ലണ്ടനില്‍ വച്ച്‌ ഐ.വി.എഫ് ചികിത്സയിലൂടെ ഐശ്വര്യ റായിയുടെ മകനായി ജനിച്ചു എന്ന് അവകാശവാദവുമായി എത്തിയ സംഗീത് കുമാറിന് മറുപടിയുമായി താരം തന്നെ രംഗത്ത്. ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ തമാശകളില്‍ ഒന്നാണിതെന്നാണ് ഐശ്വര്യ പറഞ്ഞത്.

കുഞ്ഞനിയന്‍റെ മൃതദേഹം കാണുവാന്‍ റെയില്‍വേ ട്രാക്കിലേക്ക് ഓടിയ സഹോദരിമാര്‍ക്ക് ദാരുണ അന്ത്യം..!

എനിക്ക് 29 കാരനായ മകനുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. പലതരം ആരാധന കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരെണ്ണത്തെക്കുറിച്ചറിയുന്നത് ഇതാദ്യം. 1988ല്‍ ലണ്ടനില്‍ ഐ.വി.എഫ് ചികിത്സയിലൂടെയാണ് മകന്‍ ജനിച്ചതെന്ന് പറയുന്നു. ഞാന്‍ അന്ന് സ്കൂളില്‍ പഠിക്കുകയാണ്. 15 തികഞ്ഞിട്ടില്ലെന്നും ഐശ്വര്യ പറയുന്നു.

ഇത്തരം അവകാശവാദങ്ങളുമായി വരുന്നവരുടെ ഉദ്ദേശം വേറെയാണ്. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രമോട്ട് ചെയ്യുന്നതാണ് ഇതൊക്കെ ശ്രദ്ധിക്കപ്പെടാന്‍ കാരണം. പബ്ലിസിറ്റിക്ക് വരുമ്ബോള്‍ പലവട്ടം ആലോചിക്കണമെന്നും ഐശ്വര്യ പറഞ്ഞു.

തെളിവുകളുടെയും പിന്‍ബലമില്ലാതെ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ച സംഗീതിനെതിരെ നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ഐശ്വര്യ റായ് പരാതി നല്‍കിയാല്‍ സംഗീതിനെതിരെ നടപടിയെടുക്കുമെന്ന് വിശാഖപ്പട്ടണം പൊലീസ് അറിയിച്ചു.

സംഗീത് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു:

ഇവിടുത്തെ നാലാമത്തെ തൂണും പതിച്ചാല്‍ ലോകം അവസാനിക്കും…!

‘ഞാന്‍ സംഗീത് കുമാര്‍ റായി. 95ലെ ലോക സുന്ദരി ഐശ്വര്യ കൃഷ്ണരാജ് റായിയുടെ മകനാണ് ഞാന്‍. ഐ.വി.എഫ് പ്രക്രിയയിലൂടെയാണ് ഞാന്‍ ജനിച്ചത്. 1988ല്‍ ലണ്ടനില്‍ വച്ച്‌. മൂന്ന് വയസ്സ് തൊട്ട് 27 വയസ്സുവരെ ഞാന്‍ വളര്‍ന്നത് ചോളവാരത്തിലാണ്. രണ്ട് വയസ്സുവരെ ഞാന്‍ എന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ മുംബൈയിലാണ് വളര്‍ന്നത്. ബ്രിന്ദ കൃഷ്ണരാജ് റായി എന്നാണ് എന്റെ അമ്മൂമ്മയുടെ പേര്. മുത്തശ്ശന്‍ കൃഷ്ണരാജ് റായി കഴിഞ്ഞ ഏപ്രിലിലാണ് മരിച്ചത്. എന്റെ അമ്മാവന്‍ ആദിത്യ റായിയും മുത്തശ്ശിയുമെല്ലാം മുംബൈയിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

ലോകത്തിന്‍റെ ഭാവികാലം മുന്‍കൂട്ടി പറയുന്ന ക്ഷേത്രം..

2007ല്‍ എന്റെ ‘അമ്മ അഭിഷേക് ബച്ചനെ വിവാഹം ചെയ്തു. പക്ഷെ ഇപ്പോള്‍ അവര്‍ തമ്മില്‍ പിരിഞ്ഞു. അമ്മ ഇപ്പോള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. എനിക്കെന്റെ അമ്മയെ തിരിച്ചു വേണം. അമ്മ മംഗലാപുരത്തേയ്ക്ക് തിരിച്ചു വരണം. എനിക്കെന്റെ അമ്മയുടെ കൂടെ താമസിക്കണം. 27 വര്‍ഷമായി ഞാന്‍ എന്റെ കുടുംബവുമായി പിരിഞ്ഞിട്ട്. ഞാന്‍ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. എനിക്ക് വിശാഖപട്ടണത്തേക്ക് തിരിച്ചു പോകണ്ട. എനിക്കെന്റെ അമ്മയെ ആണ് വേണ്ടത്. എന്റെ നാട്ടില്‍ എനിക്ക് ഒരുപാടു പ്രശ്നങ്ങളാണ് . ബന്ധുക്കള്‍ ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ പലതും പറഞ്ഞു കേള്‍ക്കുന്നു. അവരെല്ലാ തെളിവുകളും നശിപ്പിച്ചു. ഞാന്‍ ഇതിന് മുന്‍പേ അമ്മയെ തേടി വന്നേനെ. എന്നാല്‍ എന്റെ കയ്യില്‍ തെളിവുകള്‍ ഉണ്ടായിരുന്നില്ല. എനിക്ക് വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എനിക്കെല്ലാം അറിയാം. എല്ലാ കാര്യത്തിലും വ്യക്തത വന്നു. എന്റെ കയ്യില്‍ തെളിവുകളുമുണ്ട്. എനിക്ക് വേറൊന്നും വേണ്ട എന്റെ അമ്മയെ അല്ലാതെ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*