Breaking News

എളുപ്പത്തില്‍ പണക്കാരിയാകാന്‍ കൊച്ചു മുതലാളിക്കൊപ്പം ഒളിച്ചോടി കള്ളനോട്ട് അടിച്ച പ്രവീണ ചെന്നുപെട്ടത്…?

കഴിഞ്ഞ ദിവസം വടകരയില്‍ മൂന്ന് ലക്ഷത്തില്‍ അധികം രൂപയുടെ കള്ള നോട്ടുമായി പിടികൂടിയ സംഘത്തിന് നേരത്തെ മൊബൈല്‍ ഷോപ്പിന്റെ മറവില്‍ കള്ളനോട്ടടിയും വ്യജലോട്ടറി ടിക്കറ്റ് നിര്‍മ്മാണവും നടത്തിയിരുന്ന അംജദും പ്രവീണയുമായും ബന്ധമുള്ളതായി സംശയം. എളുപ്പത്തില്‍ പണക്കാരിയാകാന്‍ കൊച്ചുമുതലാളിക്കൊപ്പം ഒളിച്ചോടിയ പ്രവീണ ചെന്നുപെട്ടത് വന്‍ കള്ളനോട്ട് മാഫിയയുടെ പക്കലേക്കാണെന്ന സംശയമാണ് നല്‍കുന്നത്.

ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍; അറസ്റ്റിലായ തളിപ്പറമ്പ് സ്വദേശി ഇതുവരെ പതിനേഴ് വിവാഹം കഴിച്ചു..!!

വടകരയില്‍ മൂന്ന് ലക്ഷവുമായി പിടിയിലായ കള്ളനോട്ട് സംഘത്തിവുമായി ഇരുവര്‍ക്കും ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് അംജതിനെയും പ്രവീണയെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ പിടിയിലായവര്‍ ഒരു കോടിയിലേറെ രൂപയുടെ കള്ള നോട്ട് വടകരയില്‍ മാത്രം വിതരണം ചെയതതായി ചോദ്യം ചെയ്യലില്‍ പറഞ്ഞു.

ഇവരില്‍ നിന്നും പിടിക്കപ്പെട്ട കള്ള നോട്ടുകള്‍ വയനാട്ടില്‍ നിന്നും പ്രിന്റ് ചെയ്തതാണെന്ന് പറഞ്ഞിരുന്നെങ്കിലും പ്രിന്റ് ചെയ്ത സ്ഥാപനം കണ്ടെത്താന്‍ ഇതുവരെ പൊലീസിനായിട്ടില്ല. ആയതിനാല്‍ തന്നെ അ്ങ്ങനെയൊരും സ്ഥാപനമില്ലെന്ന നിഗമനത്തിലാണ് പൊലീസ്.

പകരം പിടിയിലായവരില്‍ നിന്ന് കണ്ടെത്തിയ നോട്ടുകള്‍ക്ക് പ്രവീണയും അംജാദും കോഴിക്കോട് താമസിച്ചിരുന്നിടത്ത് നിന്ന് കണ്ടെത്തിയ നോട്ടുകളുമായി സാമ്യമുള്ള സാഹചര്യത്തിലാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം പിടികൂടിയ കള്ള നോട്ടുകള്‍ പ്രവീണയും അജാദും പ്രിന്റ് ചെയതതാണെന്ന സംശയത്തിലാണിത്.

പിതാവിനേയും മുത്തച്ഛനേയും വിവാഹം ചെയ്യേണ്ടിവന്ന ഹതഭാഗ്യ : ഒടുവില്‍ 23 വയസ് കഴിയുമ്ബോഴേയ്ക്കും ദുരൂഹ മരണവും..!

കഴിഞ്ഞ ബുധനാഴ്ചയാണ് വടകര ബസ്റ്റാന്റിന് സമീപത്ത് നിന്ന് 3,16,500 രൂപയുടെ കള്ളനോട്ടുകളുമായി രണ്ട്പേര്‍ പിടിയിലാകുന്നത് .താഴെ അങ്ങാടി ബൈത്തുല്‍ മശ്ഹൂറയില്‍ സുല്ലു എന്ന സലീം(38), മലപ്പുറം മേലാറ്റൂര്‍ കളത്തില്‍ അബ്ദുല്‍ ലത്തീഫ്(42) എന്നിവരെയാണ് വടകര പൊലീസ് പിടികൂടിയത്. 2000 രൂപയുടെ 24 നോട്ടുകളും 500 രൂപയുടെ 2 നോട്ടുകളുമാണ് ഇവരുടെ കയ്യില്‍ നിന്ന് പിടികൂടിയത്. വടകരയില്‍ വിതരണത്തിനെത്തിച്ചതായിരുന്നു ഇത്. വിതരണത്തിനിടെയാണ് പിടിയിലായത്. കൂടുതല്‍ ചോദ്യചെയ്തപ്പോള്‍ ലഭിച്ച വിവിരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടെയും വീടുകളില്‍ നിന്ന് 2,67,500 രൂപയുടെ അധികം കള്ളനോട്ടുകളും കണ്ടെത്തി.

വയനാട് കേന്ദ്രീകരിച്ചാണ് നോട്ടുകള്‍ അച്ചടിച്ചതെന്ന് ഇരുവരും അന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി അന്ന് പറഞ്ഞിരുന്നെങ്കിലും ഇത് കളവാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒരാളെകൂടി കണ്ടത്താനുണ്ട്. ഇയാള്‍ക്ക് വിതരണം ചെയ്യുന്നതിനിടയിലാണ് ഇവര്‍ അറസ്റ്റിലാകുന്നത്. അയാളെ ഇതുവരെ കണ്ടത്താനായിട്ടില്ല.

മൂന്നര ലക്ഷം കള്ളനോട്ട് സുരക്ഷിതമായി കൈമാറിയാല്‍ ഇവര്‍ക്ക് ഒന്നരലക്ഷം രൂപയോളം കമ്മീഷന്‍ ലഭിക്കും. വടകര മേഖലയില്‍ കള്ളനോട്ട് വിതരണം നടത്തുന്നതില്‍ പ്രധാനികളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നവര്‍.

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മോദി സര്‍ക്കാരിന്റെ വക 10,000 രൂപ എത്തിയേക്കാം..!

അതേ സമയം മൊബൈല്‍ ഷോപ്പിന്റെ മറവില്‍ കള്ളനോട്ടടിയും, വ്യജലോട്ടറി ടക്കറ്റ് നിര്‍മ്മിച്ച്‌ സമ്മാനം തട്ടിയെടുക്കലുമടക്കം നടത്തി ഒളിവില്‍ പോയി പിന്നീട് പൊലീസ് പിടികൂടിയ സംഭവത്തില്‍ മൊബൈല്‍ ഷോപ്പുടമ അംജദ് ഇപ്പോഴും ജാമ്യം കിട്ടാതെ അകത്താണ്. ഇതേ കേസില്‍ അംജദിനോടൊപ്പം അറസ്റ്റിലായിരുന്ന മൊബൈല്‍ ഷോപ്പിലെ ജീവനക്കാരി പ്രവീണക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരിക്കുന്നു. വൈക്കിലശ്ശേരിയിലെ പുത്തന്‍പുരയില്‍ മുഹമ്മദ് അംജദ്(23), ഒഞ്ചിയം മനക്കല്‍ പ്രവീണ(32) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.

ഇവരുടെ കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകായാണ്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഇനി സ്വീകരിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് പ്രവീണയെ ബന്ധുക്കള്‍ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയത്. ആരെയും കാണാനോ സംസാരിക്കാനോ കൂട്ടാക്കാത്ത പ്രവീണ വീട്ടിലും അന്തര്‍മുഖയായിരിക്കുകയാണ്.

തുടക്കത്തിലൊരു മാന്മിസ്സിങ് കേസ് മാത്രമായിരുന്ന സംഭവം ഇരുവരയും പിടികൂടിയതോടെയാണ് കള്ളനോട്ടടിയും മറ്റുമെല്ലാം പുറത്താകുന്നത്. ഏതായാലും വടകരയില്‍ വീണ്ടും കള്ളനോട്ട് പിടികൂടിയ സാഹചര്യത്തില്‍ ഇരുവരെയും കള്ളനോട്ട് സംഘങ്ങളുമായി ഇവര്‍ക്കുള്ള കൂടുതല്‍ ബന്ധങ്ങളെ പുറത്തുകൊണ്ടുവരാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കയിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെ പ്രണയിച്ച ഗേള്‍ഫ്രണ്ടിനെ തേടിചെന്നപ്പോള്‍ പെണ്ണ് ആണായി; വ്യാജ പ്രൊഫൈലിനെ പ്രണയിച്ച പൊലീസുകാരന്‍ പകതീര്‍ത്തപ്പോള്‍ കലാശിച്ചത് വന്‍ദുരന്തം..!

ഒളിച്ചോടിയ ശേഷം എത്രയും പെട്ടെന്ന് പണം സമ്ബാദിക്കണമെന്ന ഉദ്ദേശത്തിലാണ് ഇവര്‍ കള്ളനോട്ടടിയും വ്യാജലോട്ടറി ടിക്കറ്റ് നിര്‍മ്മാണവും ആരംഭിച്ചത്. അംജദും പ്രവീണയും കോഴിക്കോട് ജയില്‍ റോഡിലെ വാടക വീട് കേന്ദ്രീകരിച്ചാണ് കള്ളനോട്ട് പ്രിന്റ് ചെയ്തത്. പ്രവീണയുടെ ഭാര്‍ത്താവിന്റെയും കൂടുബത്തിന്റെയും പരാതിയെ തുടര്‍ന്ന് നടത്തിയ നടത്തിയ അന്വോഷണത്തില്‍ കോഴിക്കോട് വെച്ച്‌ ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. ഇവിടെ നിന്നാണ് ഇവര്‍ പ്രിന്റ് ചെയ്ത കള്ള നോട്ടുകളും, പ്രിന്റിങ്ങിന് ഉപയോഗിച്ച ഉപകരണങ്ങളുമടക്കം പൊലീസ് പിടികൂടിയത്. തുടക്കത്തില്‍ കേവലം മാന്മിസ്സിങ് കേസ് മാത്രമായിരുന്ന ഇത് പിന്നീടാണ് കള്ള നോട്ടടിയടക്കമുള്ള വിഷയങ്ങളിലേക്ക് തിരിഞ്ഞത്. പ്രവീണയെ കാണാതായതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണമാണ് കള്ളനോട്ടടി വ്യക്തമാക്കിയത്. ഇതോടെ കേസിന് പുതിയ മാനം കൈവന്നു.

പ്രവീണയും അംജദും അഴിക്കുള്ളിലാവുകയും ചെയ്തു. ഹൈക്കോടതിയിലെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് അംജദിനൊപ്പം പോയതെന്ന് പ്രവീണ വ്യക്തമാക്കിയിരുന്നു. അഴിക്കുള്ളിലായ പ്രവീണയെ ജാമ്യത്തിലെടുക്കാന്‍ ശ്രമിച്ചത് വീട്ടുകാരായിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഒരു താല്‍പ്പര്യവും കാട്ടിയില്ല. പ്രവീണയെ വീട്ടുകാര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതോടെ പൊലീസ് പ്രത്യേകസംഘം രൂപവത്കരിച്ച്‌ അന്വേഷണം തുടങ്ങിയിരുന്നു.

വളരെ സമര്‍ത്ഥമായാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. ഈ സമയത്താണ് കള്ളനോട്ട് നിര്‍മ്മാണം തെളിഞ്ഞത്. ഇതോടെ ഇരുവരേയും ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് പൊലീസ് റിമാന്‍ഡ് ചെയ്തു. ഓര്‍ക്കാട്ടേരിയില്‍ നിന്നും കാണാതായ ഭര്‍തൃമതിയായ യുവതിയെ കണ്ടെത്താന്‍ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലും പൊലീസിന് നല്‍കിയ പരാതിയിലും ഉന്നയിച്ചത് ഐഎസ് ബന്ധമായിരുന്നു. ഈ സാഹചര്യത്തിലാണ് അംജദിനെ സംശയത്തോടെ പ്രവീണയുടെ വീട്ടുകാര്‍ കാണുന്നത്.

ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടാണ് അംജദ് ഉണ്ടാക്കിയതായി പൊലീസ് കണ്ടെത്തിയത്. തൊട്ടുനോക്കിയാല്‍ വ്യത്യാസം മനസ്സിലാക്കാം. നൂറിന്റെ 156 നോട്ടുകളാണ് നിര്‍മ്മിച്ചത്. കൂടാതെ അമ്ബതിന്റെ ഒരു നോട്ടും ഇരുപതിന്റെ ഒരു നോട്ടും. നിര്‍മ്മാണം പൂര്‍ത്തിയായ 159 കള്ളനോട്ടുകളും 26 വ്യാജലോട്ടറി ടിക്കറ്റുകളും നിര്‍മ്മാണത്തിനായി സജ്ജമാക്കി വെച്ച നോട്ടുകളും കടലാസ്കെട്ടുകളും ഇവരുടെ വാടക വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടൊപ്പംതന്നെ വാര്‍ത്താചാനലിന്റെ രണ്ട് വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍, പൊലീസ് ക്രൈം സ്ക്വാഡിന്റെ തിരിച്ചറിയല്‍ കാര്‍ഡ്, രഹസ്യ ക്യാമറ എന്നിവയും വീട്ടില്‍നിന്ന് പിടിച്ചെടുത്തു. അഞ്ഞൂറുരൂപ സമ്മാനം ലഭിച്ച കേരളഭാഗ്യക്കുറിയുടെ 26 ടിക്കറ്റുകളാണ് വ്യാജമായി നിര്‍മ്മിച്ചെന്നും വ്യക്തമായി. ഇതില്‍ ചിലത് കോഴിക്കോട്ടെ ലോട്ടറിവില്‍പ്പനക്കാരന് നല്‍കി തുകവാങ്ങിയിട്ടുണ്ട്. കള്ളനോട്ട് സാധനം വാങ്ങാന്‍ ചെലവഴിച്ചതായും അംജാദ് മൊഴി നല്‍കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*