ഏക ദൈവത്തിന്‍റെ പേരില്‍ സിനിമ എടുക്കാന്‍ ഇറങ്ങിയ നടന്‍ വീണ്ടും ജനപ്രിയതാരമായി; ഇനി വെളിത്തിരയില്‍ ത്രിഡിയില്‍ വിപ്ലവമാകാന്‍ ‘ഡിങ്കനായി’ ദിലീപ് എത്തും; ചിത്രം അടുത്തമാസം….!

2018ലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റൊരുക്കാന്‍ ജനപ്രിയ നായകന്‍ തയ്യാറെടുക്കുകയാണ്. പങ്കിലകാട്ടിന്റെ സംരക്ഷകനായ ഏകദൈവം ഡിങ്കന്റെ പേരില്‍ സിനിമ എടുക്കുകയോ? ഇതെങ്ങനെ അംഗീകരിക്കാന്‍ സാധിക്കും.. ഡിങ്കമതത്തെ തീര്‍ക്കും അവഹേളിക്കുന്നതല്ലേയിത്..? സിനിമയെ കുറിച്ച്‌ കേട്ട ഉടനെ ഡിങ്കമതവിശ്വാസികളുടെ വികാരം വ്രണപ്പെട്ടു. ഇതോടെ സിനിമയിലെ നായകനമായ ദിലീപിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങി.

നാലുവയസുകാരിയുടെ കൊലപാതകം; ഒന്നാം പ്രതിയായ അമ്മയുടെ കാമുകന് വധശിക്ഷ, അമ്മയ്ക്കും മറ്റൊരു കാമുകനുംജീവപര്യന്തം….!

ഡിങ്കന്റെ വിഭവമായ കപ്പ അടക്കം വച്ചുവിളമ്ബുള്ള ദേ പുട്ട് ഹോട്ടലിലേക്ക് പ്ലകാര്‍ഡും ഡിങ്കവചനങ്ങളും ഉരുവിട്ട് പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അകത്താവുകയും ചെയ്തു. അതോടെ ഡിങ്കകോപമാണ് എല്ലാത്തിനും കാരണമെന്നും ഭക്തര്‍ വിലയിരുത്തി. എന്നാല്‍ ഈ വാദങ്ങളൊന്നും ദിലീപിനെ ബാധിച്ചിട്ടില്ല. ഡിങ്കന്‍ തന്നെ ചതിക്കില്ലെന്നാണ് ദിപീലിന്റെ കണക്ക് കൂട്ടല്‍.

ഡിങ്കമതത്തെ സംരക്ഷിക്കാന്‍ മൂഷിക സേന എന്ന പേരില്‍ ഫേസ് ബുക്ക് പേജും ഡിങ്കോയിസ്റ്റുകള്‍ തുടങ്ങിയരുന്നു. സോഷ്യല്‍ മീഡിയയിലെ ഹാസ്യാവിഷ്കാര വിദഗ്ധരാണ് പരമ്ബരാഗത മതങ്ങളുടെ അസഹിഷ്ണുതയും ആക്രമണ ഭാവവും മാതൃകയാക്കി ഹാസ്യാനുകരണമെന്ന നിലയില്‍ പ്രതികരിക്കുന്നത്. പരമ്ബരാഗത മതങ്ങളുടെയും വിശ്വാസങ്ങളുടെ അയുക്തികത ചൂണ്ടിക്കാട്ടുന്നതിനായി സോഷ്യല്‍ മീഡിയയില്‍ രൂപമെടുത്ത കൂട്ടായ്മയാണ് ഡിങ്കമതം. ബാലമംഗളത്തിലൂടെ സുപരിചിതമായ ഡിങ്കന്‍ എന്ന കോമിക് സൂപ്പര്‍ഹീറോയെ ദൈവമായി പ്രഖ്യാപിച്ചാണ് ഡിങ്കോയിസ്റ്റുകളുടെ ഇടപെടല്‍. മതവും വിശ്വാസവും ബന്ധപ്പെട്ട് കലാസൃഷ്ടികളിലും പരാമര്‍ശമുണ്ടാകുമ്ബോള്‍ വിശ്വാസികള്‍ പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിനെ ട്രോള്‍ ചെയ്ത് ഡിങ്കോയിസ്റ്റുകളുടെ സ്പൂഫ് പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ ഇരയായിരുന്നു ദിലീപും.

17-ാം നൂറ്റാണ്ടിലെ ചാവേറുകളുടെ കഥ പറയുന്ന മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം ഫെബ്രുവരി 10ന്…!

2017 പ്രില്‍ 16 ഞായറാഴ്ച തിരുവനന്തപുരത്ത് പൂജപ്പുര മൈതാനിയില്‍ വച്ചായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. ഡി.ജി.പി.യായിരുന്ന ശ്രീ ലോക്നാഥ് ബെഹ്റയാണ് തദവസരത്തില്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചത്. ഇതിന് പിന്നാലെ ബഹ്റയ്ക്കും കിട്ടി പണി. സെന്‍കുമാറിന് അനുകൂലമായ സുപ്രീംകോടതി തീരുമാനത്തിന് പിന്നിലും ഡിങ്കന്റെ ഇടപെടലുണ്ടായിരുന്നു. ഇതോടെ ബെഹ്റ പൊലീസ് മേധാവി കസേരയില്‍ നിന്ന് വിജിലന്‍സ് ആസ്ഥാനത്ത് എത്തി. ഡിങ്കന്റെ ശക്തിക്ക് ഇതിലും വലിയ തെളിവ് വേണ്ട. അതിന് ശേഷം ഡിങ്കന്‍ ദിലീപിനെ പാഠം പഠിപ്പിച്ചു. പീഡനവും തട്ടിക്കൊണ്ടു പോകലിലും പെട്ടെന്ന് ദിലീപ് പ്രതിസ്ഥാനത്ത് ആയതിന് കാരണം ഇതു മാത്രമാണ്. ദിലീപ് വിവാദത്തില്‍പ്പെടുന്നത് ഏപ്രിലിന് ശേഷമാണ്-ഡിങ്കോയിസ്റ്റുകള്‍ കാര്യങ്ങള്‍ വിശദീകരിച്ചത് ഇങ്ങനെയായിരുന്നു. പക്ഷേ ഡിങ്കന്‍ ഷൂട്ടിങ് വീണ്ടുമെത്തുമ്ബോള്‍ ദിലീപ് ജനപ്രയി നായക പദവിയില്‍ തിരിച്ചെത്തി. ഡിജിപി കസേരയില്‍ ബെഹ്റുയുമുണ്ട്.

ദിലീപ് അഴിക്കുള്ളിലായാപ്പോള്‍ പ്രതിസന്ധിയിലായത് പ്രെ ഡിങ്കനെന്ന സിനിമയായിരുന്നു. രാമചന്ദ്രബാബുവിന്റെ കന്നി സംവിധായക ചിത്രം ഉപേക്ഷിക്കുമോ എന്ന് പോലും ചര്‍ച്ചകളെത്തി. എന്നാല്‍ രാമലീലയുടെ വിജയം ഡിങ്കന് താങ്ങും തണലുമായി. ഡിങ്ക ഭഗവാന്റെ കോപമാണ് ദിലീപിനെ അഴിക്കുള്ളിലാക്കിയതെന്ന അന്ധവിശ്വാസ കഥകള്‍ക്കും അവസാനമുണ്ടായി. രാമലീലയുടെ വിജയത്തിനൊപ്പം ജയില്‍ മോചിതനായ ദിലീപ് ജനപ്രിയ നായക പദവി പിടിച്ചെടുത്തു. കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ദിലീപ് ഇനി ഡിങ്കനാവും.

ദിലീപ് ഇരട്ടവേഷത്തില്‍ എത്തുന്ന പ്രൊഫസര്‍ ഡിങ്കന്റെ ചിത്രീകരണം ഫെബ്രുവരി 12 -ന് ആരംഭിക്കും.കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് സനല്‍ തോട്ടം കൊച്ചിയില്‍ ദിലീപുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച്‌ ധാരണയായത്. നേരത്തെ തിരുവനന്തപുരത്ത് 12 ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നു.രണ്ടാംഘട്ട ചിത്രീകരണം ആരംഭിക്കുന്നതും ഇവിടെയാണ്. ദുബായ് ആണ് മാറ്റൊരു പ്രധാന ലൊക്കേഷന്‍.ലൊക്കേഷന്‍ തിരഞ്ഞെടുക്കുന്നതിനായി നിര്‍മ്മാതാവ് സനല്‍ തോട്ടവും ഏതാനും അണിയറ പ്രവര്‍ത്തകരും ഇപ്പോള്‍ ദുബായിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുവരികയാണ്.

തിരുവനന്തപുരത്ത് ചിത്രീകരണം പുനഃരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായിട്ടാണ് അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന സൂചന.ആകെ 110 ദിവസത്തെ ചിത്രീകരണം വേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. നമിത പ്രമോദാണ് ചിത്രത്തിലെ നായിക.തീയറ്ററുകളില്‍ പ്രചരണാര്‍ത്ഥം തയ്യാറാക്കുന്ന നിശ്ചല ചിത്രങ്ങളും 3ഡി രൂപത്തിലാവും എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.ഇതിനായി നൂതന സാങ്കേതികവിദ്യാ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് സാേേങ്കതിക വിധഗ്ദരില്‍ നിന്നും ലഭിക്കുന്ന സൂചന.

‘എന്‍റെ വാക്കുകള്‍ വളച്ചൊടിച്ചവരോട്, സജിത മഠത്തിലിന് പറയാനുള്ളത് ഇതാണ്…!

തീയറ്റുകളില്‍ പ്രദര്‍ശിപ്പിക്കുന്ന എട്ടടി നീളവും ആറടി വീതിയുമുള്ള പരസ്യബോര്‍ഡുകളില്‍ ഉള്‍ക്കൊള്ളിക്കുന്ന ചിത്രങ്ങള്‍ പൂര്‍ണ്ണമായും ത്രീഡി രൂപത്തിലായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഈ ചിത്രങ്ങള്‍ കണ്ണടയില്ലാതെ തന്നെ കാണികള്‍ക്ക് കാണാം. ചിത്രീകരണത്തിനിടെ വിവവിധ വശങ്ങളില്‍ നിരവധി കാമറകള്‍ സ്ഥാപിച്ചാണ് നിശ്ചല ചിത്രങ്ങള്‍ പകര്‍ത്തുക.ഈ ചിത്രങ്ങള്‍ കമ്ബ്യൂട്ടര്‍ സഹായത്തോടെ കൂട്ടിയിണക്കിയാണ് പോസ്റ്ററടക്കമുള്ള പ്രചാരണത്തിനായി നിശ്ചല ചിത്രങ്ങള്‍ തയ്യാറാക്കുന്നത്.

ചിത്രസംയോജനം ഇവിടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെങ്കിലും ത്രിമാന രൂപത്തില്‍ പ്രിന്റിംഗിന് രാജ്യത്ത് സൗകര്യങ്ങള്‍ പരിമിതമാണെന്നും അതിനാല്‍ ചൈനയിലെ പ്രസില്‍ പിന്റിങ് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നുമാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന വിവരം. നിശ്ചല ചിത്രങ്ങളുടെ വലിയ പകര്‍പ്പുകള്‍ തയ്യാറാക്കി പ്രചാരണത്തിന് ഉപയോഗിക്കുന്നത് രാജ്യത്ത് തന്നെ ഒരു പക്ഷേ ആദ്യമാിരിക്കുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ചിത്രത്തിന്റെ ആകെ മുതല്‍ മുടക്കിന്റെ വലിയൊരു ഭാഗം ഈ സവിശേഷതയ്ക്കായി നിര്‍മ്മാതാവ് ചിലവഴിക്കുന്ന് ചലച്ചിത്ര മേഖലയിലാകെ ചര്‍ച്ചയായിട്ടുണ്ട്.

സിമിരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റില്‍ ഫോട്ടോഗ്രാഫേഴ്സ് അസോസീയേഷന്‍ ഭാരവാഹികളായ ആര്‍ ഗോപാലകൃഷ്ണന്‍,ബെന്നി ആര്‍ട്ട്ലൈന്‍,ഗിരിശങ്കര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഫോട്ടോഗ്രാഫര്‍മാരുടെ ആറ് മാസത്തോളം നീണ്ട പരീക്ഷണ-നിരീക്ഷണങ്ങളില്‍ നിന്നുള്ള തിരിച്ചറിവാണ് ചിത്രത്തിന്റെ ഈ സവിശേഷത രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായ പങ്കുവഹിച്ചതെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*