ദുല്‍ഖര്‍ അല്ല ;മമ്മൂട്ടിയുടെ കയ്യിലിരിക്കുന്ന ആ കുട്ടി ആര്?; വെളിപ്പെടുത്തലുമായി യുവാവ്

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ച ഒരു ചിത്രമായിരുന്നു ‘കുഞ്ഞു ഡിക്യുവിനെ എടുത്തു നില്‍ക്കുന്ന മമ്മൂട്ടി’ എന്ന പേരില്‍ പ്രചരിക്കുന്ന ഒരു ഫോട്ടോ. മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ഒരു ആരാധകന്‍ ഈചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതോടെയായിരുന്നു ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

മൃഗീയമായ കാമാസക്തി ഇരുപത്തേഴുകാരിയെ കിടക്കയില്‍ തളച്ചിട്ടത് 42 വര്‍ഷക്കാലം: അവളെ പീഡിപ്പിച്ചവന് ലഭിച്ചത് വെറും ഏഴുവര്‍ഷത്തെ തടവ്..!

‘വാപ്പച്ചിയുടെ മകന്‍ ദുല്‍ഖര്‍. ഇരുവരെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നു’ എന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ആരാധകന്റെ ട്വീറ്റ്.

പല ഓണ്‍ലൈന്‍ മീഡിയകളും ഈ ചിത്രം വാര്‍ത്തയാക്കുകയുമുണ്ടായി. ഇതോടെ വിവിധ സോഷ്യല്‍ മീഡിയകളിലെ മമ്മൂട്ടി,ദുല്‍ഖര്‍ ഫാന്‍സ് പേജുകളില്‍ നിരവധി ലൈക്കും ഷെയറുകളുമായി വന്‍ സ്വീകാര്യതയും ഈ ഫോട്ടോയ്ക്ക് ലഭിച്ചു. എന്നാല്‍ അല്‍പ സമയത്തിനകം ‘ആ കുട്ടി താനല്ലെന്ന് വെളിപ്പെടുത്തി’ ഈ ട്വീറ്റിന് മറുപടിയുമായി ദുല്‍ഖര്‍ രംഗത്തെത്തുകയായിരുന്നു.

സാമ്പത്തിക പിന്നോക്കാവസ്ഥ മുതലെടുത്ത് പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകും, പീഡിപ്പിക്കാന്‍ ആദ്യം കൊടുക്കുന്നത് തന്റെ കാമുകന്..!

ഇതോടെയാണ് ചിത്രത്തിലുള്ള യഥാര്‍ത്ഥ കുട്ടി താനാണെന്ന് വ്യക്തമാക്കിക്കൊണ്ട് നിഖില്‍ ഇഖ്ബാല്‍ എന്ന യുവാവ് ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തുന്നത്. എറണാകുളത്ത് ഒരു ഷോപ് ഉദ്ഘാടനത്തിനായി മമ്മൂട്ടി എത്തിയപ്പോള്‍ കുഞ്ഞായിരിക്കുന്ന തന്നെ എടുപ്പിച്ച് ഉമ്മ പകര്‍ത്തിച്ചതാണ് ഈ ഫോട്ടോയെന്നും യുവാവ് പറയുന്നു.

നിഖില്‍ ഇക്ബാല്‍ എന്ന എന്നെ, ഒരു വയസ്സുള്ളപ്പോള്‍ ‘മമ്മുട്ടി’ എടുത്ത ഫോട്ടോ എന്ന പേരില്‍ 2012 ല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രവും അദ്ദേഹം ഷെയര്‍ ചെയ്യുകയുണ്ടായി. ഈ പോസ്റ്റിന് മുമ്പ് ഇങ്ങനെയൊരു ഫോട്ടോ ഓണ്‍ലൈനില്‍ പ്രചരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  ‘ഒരു വയസുള്ളപ്പോള്‍ മമ്മുട്ടി എടുത്തിട്ടുണ്ട് എന്നത് ആന കാര്യമല്ല എങ്കിലും, കുടുംബ ആല്‍ബത്തിലെ ഫോട്ടോ മറ്റൊരാളുടെ പേരില്‍ പ്രചരിക്കുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി!

2012 ജനുവരിയില്‍ എന്റെ ഫാമിലി ആല്‍ബത്തില്‍ നിന്ന് ഷെയര്‍ ചെയ്തതാണ് ഈ ഫോട്ടോ. അതിന് മുന്‍പ് ഇങ്ങനൊരു ചിത്രം ഓണ്‍ലൈനില്‍ വന്നിട്ടില്ല. കുറെ സിനിമാ,എഫ്ബി പേജുകളെല്ലാം കൂടി ഇത് ദുല്‍ഖര്‍ സല്‍മാനാണെന്ന് അടിച്ചിറക്കി. എന്റെ ഭാഗത്തും തെറ്റുണ്ട്, വാട്ടര്‍ മാര്‍ക്ക് ചെയ്‌തേ ഇതൊക്കെ പുറത്ത് വിടാന്‍ പാടുണ്ടായിരുന്നുള്ളൂ! ദുല്‍ഖര്‍ തന്നെ പ്രതികരിച്ച സ്ഥിതിക്ക് ഈ വിഷയം ഇവിടെ അവസാനിക്കുമെന്ന് കരുതുന്നു’ എന്നും നിഖില്‍ ഇഖ്ബാല്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*