ദുബായിയില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസിയായ ഭര്‍ത്താവിനെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി..!

കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി പ്രവാസിയായ ഭര്‍ത്താവിനെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി. തെലങ്കാനയിലെ വെമുലവാഡയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ബന്ദി ബാലയ്യ എന്ന 39 കാരനെ 35 കാരിയായ നരസവ്വയാണ് കൊലപ്പെടുത്തിയത്. വര്‍ഷങ്ങളായി ദുബായില്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ബാലയ്യ.

പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് തൊട്ട് മുമ്പ് മൃതദേഹം കൂര്‍ക്കം വലിച്ചു.. പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്നത്…!

20 ദിവസങ്ങള്‍ക്ക് മുന്‍പ് ബാലയ്യ ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി. ഇനി ദുബായിയിലേക്ക് തിരിച്ചുപോകുന്നില്ലെന്ന് ഇയാള്‍ കുടുംബത്തെ അറിയിച്ചു. അതേസമയം നരസവ്വ അതേ നാട്ടുകാരനായ മറ്റൊരാളുമായി ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. ദുബായിയിലെ ജോലി സാധ്യതകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണെന്നും നാട്ടില്‍ തന്നെ എന്തെങ്കിലും തൊഴിലെടുത്ത് ജീവിക്കാമെന്നും ബാലയ്യ പറഞ്ഞതോടെ ഇയാളെ കൊല്ലാന്‍ നരസവ്വ പദ്ധതിയിട്ടു.

തുടര്‍ന്ന് ഭര്‍ത്താവിനെ സമീപിച്ച് തന്നെ വെമുലവാഡ ക്ഷേത്രത്തില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ബാലയ്യ ഭാര്യയെയും കൂട്ടി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. മക്കളെ വീട്ടില്‍ തന്നെ ഇരുത്താന്‍ നരസവ്വ പ്രത്യേകം ശ്രദ്ധിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും രാജരാജേശ്വര സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു. എന്നാല്‍ ഇവര്‍ക്ക് മുറി ലഭിക്കാത്തതിനാല്‍ രാത്രി ക്ഷേത്രത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് തന്നെ ഇവര്‍ കിടന്നു. ബാലയ്യ നല്ല ഉറക്കത്തിലേക്ക് വഴുതിയതോടെ നരസവ്വ കയ്യില്‍ കരുതിയിരുന്ന കത്തി പുറത്തെടുത്ത് അയാളുടെ കഴുത്തറുത്ത ശേഷം ഓടി രക്ഷപ്പെട്ടു.

‘ആ പേര് എന്നെക്കൊണ്ട് പറയിച്ച്‌, എന്നെ മാത്രം പെടുത്തിയിട്ട് നിങ്ങള്‍ക്ക് സുഖിക്കാനല്ലേ’ ;പാര്‍വതിയെ പരസ്യമായി പരിഹസിച്ച്‌ ബഡായി ബംഗ്ലാവ് ടീം..!

തുടര്‍ന്ന് ബാലയ്യ രക്തം വാര്‍ന്ന് കൊല്ലപ്പെട്ടു. ക്ഷേത്രദര്‍ശനത്തിന് എത്തിയവരാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹം ആദ്യം കാണുന്നത്. ഇവര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് കത്തിയും ബാഗും ഒരു മൊബൈലും നരസവ്വയുടെ ചെരിപ്പും സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ നരസവ്വ പിടിയിലാകുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കാമുകനുമായുള്ള അടുപ്പവും ഭര്‍ത്താവ് നാട്ടിലെത്തിയാല്‍ ഇത് പ്രശ്‌നമാകുമെന്നും ഇവര്‍ മൊഴി നല്‍കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*