Breaking News

ദിലീപ്- സിദ്ധാര്‍ത്ഥ് ചിത്രം കമ്മാരസംഭവത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി..!

ദിലീപ് നായകനാകുന്ന ചിത്രം കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. രതീഷ് അമ്ബാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് ചിത്രത്തില്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്നു.

‘ഞാനൊരു ആദിവാസി യുവാവാണ്; ഞാന്‍ പറയാന്‍ പോവുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല കാരണം ഞങ്ങളും നിങ്ങളും ഒന്നല്ല; ‘ഞങ്ങളും’ ‘നിങ്ങളും’ എന്നെങ്കിലും നമ്മളായി മാറണം…!

ദിലീപ്, സിദ്ധാര്‍ത്ഥ് എന്നിവര്‍ ഒരുമിച്ചുള്ള പോസ്റ്ററാണ് പുറത്തെത്തിയത്. കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒതേനന്‍ നമ്ബ്യാര്‍ എന്ന കഥാപാത്രമായാണ് സിദ്ധാര്‍ത്ഥ് എത്തുന്നത്.

സിദ്ധാര്‍ത്ഥിന്‍റെ ആദ്യ മലയാള ചിത്രം കൂടിയാണ് കമ്മാരസംഭവം.ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ഈ ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. മുരളീഗോപിയും സിനിമയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*