ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വീടിന്‍റെ വില 41 കോടി രൂപ; അതിമനോഹരമായ അകക്കാഴ്ചകള്‍

സ്പാനിഷ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വീടിന്റെ വില ഏകദേശം 4.8 മില്ല്യണ്‍ പൗണ്ട് അതായത് 41 കോടി ഇന്ത്യന്‍ രൂപ. കോടികളാണ് റൊണാള്‍ഡോയുടെ പ്രതിവര്‍ഷ സമ്പാദ്യം. അതുകൊണ്ട് തന്നെ ആര്‍ഭാട പൂര്‍ണ്ണമാണ് താരത്തിന്റെ ജീവിത ശൈലിയും. റൊണാള്‍ഡോയും കാമുകിയും നാല് മക്കളും താമസിക്കുന്നത് ഈ വീട്ടിലാണ്.

12 മൊബൈല്‍ ഫോണുകളും നിരവധി ഗര്‍ഭനിരോധന ഉറകളും; 2 സീരിയല്‍ നടിമാര്‍ കണ്ണൂരില്‍ പെണ്‍വാണിഭത്തിന് പിടിയിലായി..!

സ്‌പെയിനിലെ മാഡ്രിസിനടുത്താണ് താരത്തിന്റെ കൊട്ടാര സദൃശ്യമായ ആഡംബര ഭവനം. ഏഴ് മുറികളാണ് ഈ ഭവനത്തിലുള്ളത്. കൂടാതെ ചെറിയൊരു ഫുട്‌ബോള്‍ സ്‌റ്റേഡിയം, ലക്ഷ്വറി സ്വമ്മിംഗ് പൂള്‍, കുട്ടികള്‍ക്കായി നഴ്‌സറി, ലോകത്തിലെ വിവിധ ഇടങ്ങളില്‍ നിന്നായി ശേഖരിച്ച ആഡംബര വീട്ടുപകരണങ്ങള്‍,എന്നിവ ഈ വീടിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു.

കൂടാതെ ആഡംബര വാഹനങ്ങളുടെ ഒരു വന്‍ ശേഖരവും താരത്തിന്റെ പക്കലുണ്ട്. കഴിഞ്ഞ വര്‍ഷം റൊണാള്‍ഡോയ്ക്കായിരുന്നു ബാലന്‍ ഡി ഓര്‍ പുരസ്‌കാരം. ഇതോടെ അഞ്ച് തവണ പുരസ്‌കാരം നേടിയ മെസ്സിയുടെ റെക്കോര്‍ഡിനൊപ്പമെത്താനായി റൊണാള്‍ഡോയ്ക്ക്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*