ചലച്ചിത്രമേഖലയില്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നത് നായകന്മാര്‍ ; അനുഷ്ക ഷെട്ടി..!

സിനിമാ മേഖലയില്‍ സ്ത്രീ-പുരുഷ വ്യത്യാസമുണ്ടെന്ന് തുറന്ന് പറയുന്ന അഭിനേതാക്കളുടെ കാലമാണ് ഇപ്പോള്‍. സ്ത്രീകള്‍ സിനിമയില്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് സൂപ്പര്‍ താരങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു.

14കാരനെ അമ്മ ക്രൂരമായി കൊന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്; നാട്ടുകാരുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്!

സ്ത്രീ-പുരുഷ വ്യത്യാസമുണ്ടെന്ന കാര്യത്തില്‍ വ്യത്യസ്തമായ നിലപാടാണ് തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്ക സ്വീകരിച്ചിരിക്കുന്നത്.

നായകന്‍മാര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നുവെന്നും, നടന്‍മാര്‍ക്ക് പ്രധാന്യമുള്ള ചിത്രങ്ങളില്‍ അവര്‍ നന്നായി പരിശ്രമിക്കുന്നുണ്ടെന്നും, ഒരു സിനിമ പരാജയപ്പെട്ടാല്‍ നടനെ മാത്രമേ പ്രേക്ഷകര്‍ കുറ്റം പറയൂ നായികയുടെ പ്രതിഛായക്ക് കാര്യമായ തകരാറ് സംഭവിക്കുന്നില്ലെന്നും അനുഷ്ക പറഞ്ഞു.

തന്റെ ഏറ്റവും പുതിയ ചിത്രമായ ബാഗമതിയുടെ പ്രചരണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അനുഷ്ക. അനുഷ്ക കേന്ദ്രകഥാപാത്രമാകുന്ന ബാഗമതി ജി അശോക് ആണ് സംവിധാനം ചെയ്യുന്നത്. ഉണ്ണിമുകുന്ദന്‍, ജയറാം, ആശ ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ജനുവരി 26 ന് ചിത്രം പുറത്തിറങ്ങും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*