Breaking News

സെലിബ്രിറ്റികളെ മത്സരിപ്പിക്കേണ്ട സാഹചര്യം ഇല്ല, ചെങ്ങന്നൂരില്‍ മഞ്ജുവിന്റെ സ്ഥാനാര്‍ഥിത്വം തള്ളി സി പിഎം…!

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യര്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത നിഷേധിച്ച്‌ സി പി എം. സെലിബ്രിറ്റികളെ മത്സരിപ്പിക്കേണ്ട സാഹചര്യം സി പി എമ്മിനില്ലെന്നും സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് പ്രഥമ പരിഗണനയെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വ്യക്തമാക്കി.

അമ്മയില്‍ വീണ്ടും മക്കള്‍ പോര്; പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കാന്‍ പടക്കൊരുങ്ങി മമ്മൂട്ടിയും ഗണേശ് കുമാറും; പൃഥ്വിരാജ് നേതൃനിരയിലേക്ക് വരണമെന്ന് വനിതാസംഘടനയും; പക്ഷേ മോഹന്‍ലാല്‍….

ചെങ്ങന്നൂരില്‍ സി പി എം സ്ഥാനാര്‍ഥിയായി മഞ്ജു വാര്യരെ പരിഗണിക്കുന്നു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് നിഷേധിച്ച്‌ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്. യുവ നിരയില്‍ നിന്ന് സര്‍വസമ്മതയായ ഒരാളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് നേതൃത്വത്തിന്റെ ആഗ്രഹം എന്നാണ് വിവരം.

മിനിമം ചാര്‍ജ് പത്തുരൂപ; ബുധനാഴ്ച മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്..!

എം എല്‍ എയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി നടന്ന ചര്‍ച്ചകളിലാണ് നടി മഞ്ജുവാര്യരുടെ പേരും ഉയര്‍ന്നുവന്നത്. ഇതിനോടാണ് പാര്‍ട്ടി സെക്രട്ടറി പ്രതികരിച്ചത്. പതിനായിരക്കണക്കിന് കേഡര്‍മാരുള്ള ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിക്ക് താരപരിവേഷമുള്ള സ്ഥാനാര്‍ത്ഥികളുടെ ആവശ്യമില്ലെന്നും ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*