ബാബ വാന്‍ഗ പ്രവചിച്ചതെല്ലാം ശരിയായ സ്ഥിതിക്ക് 2018ല്‍ നടക്കുമെന്ന് പറഞ്ഞ ആ 2 കാര്യങ്ങളും സംഭവിക്കുമോ?

അമേരിക്കയെ ഞെട്ടിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, ഭീകരസംഘടനയായ ഐസിസിന്റെ വരവ്, യൂറോപ്പിനെ പിടിച്ചുലച്ച സാമ്പത്തിക പ്രതിസന്ധിയും ബ്രക്‌സിറ്റുമെല്ലാം പ്രവചിച്ച ബാബ വാന്‍ഗ 2018ല്‍ നടക്കുമെന്ന് പറഞ്ഞ രണ്ട് കാര്യങ്ങള്‍ സംഭവിക്കുമോയെന്ന് ലോകം. ആധുനിക നോസ്ട്രാഡമസ് എന്ന് വിളിക്കപ്പെട്ട ബാബ ആഗോള സാമ്പത്തിക ശക്തികള്‍ മാറിമറയുമെന്ന് പ്രവചിച്ചിരിക്കുകയാണ്. ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് പുതിയൊരു ഊര്‍ജം ലഭിക്കുമെന്നും വാന്‍ഗ പ്രവചിച്ചിട്ടുണ്ട്. ആദ്യത്തേത് ചൈനയുടെ വന്‍ കുതിപ്പാണ് അവര്‍ സൂചിപ്പിച്ചത്. രണ്ടാമത്തേത് പ്രപഞ്ചത്തില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ഊര്‍ജം പുറത്തുവരുമെന്നതും.

ഞാന്‍ ചെറുപ്പക്കാരി അയതുകൊണ്ടാവാം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്, മമ്മൂട്ടിയെ അപമാനിച്ചിട്ടില്ലെന്ന് നിലപാട് വ്യക്തമാക്കി പാര്‍വ്വതി..!

അന്ധയായ ബള്‍ഗേറിയക്കാരിയാണ് ബാബ വാന്‍ഗ. തന്റെ 85 ാം വയസില്‍ 1996ല്‍ മരിച്ചു. പക്ഷേ അവര്‍ നടക്കാനിരിക്കുന്ന പ്രധാന സംഭവങ്ങള്‍ പ്രവചിച്ചിട്ടുണ്ട്. 51ാം നൂറ്റാണ്ട് വരെ. 51ാം നൂറ്റാണ്ടിന് ശേഷമുള്ള കാര്യങ്ങള്‍ അവര്‍ പറഞ്ഞിട്ടില്ല. കാരണം അതോടെ ലോകം അവസാനിക്കുമെന്നാണ് വാന്‍ഗയുടെ പ്രവചനം. മുമ്പ് വാന്‍ഗ നടത്തിയ മിക്ക പ്രവചനങ്ങളും യാഥാര്‍ഥ്യമായിട്ടുണ്ടെന്നാണ് കോണ്‍സിപിറസി സിദ്ധാന്തക്കാര്‍ അവകാശപ്പെടുന്നത്. പ്രകൃതി ദുരന്തങ്ങള്‍, ലോക യുദ്ധങ്ങള്‍ എന്നിവയെല്ലാം സത്യമായി പുലര്‍ന്നുവെന്നും അതെല്ലാം വാന്‍ഗ പ്രവചിച്ചിരുന്നുവെന്നും അവര്‍ പറയുന്നു.

ഇപ്പോള്‍ പറഞ്ഞിരിക്കുന്ന ഈ രണ്ട് കാര്യങ്ങളും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകം നല്‍കുന്ന സൂചനകളും. വാന്‍ഗ മുമ്പ് പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്ന നീക്കങ്ങള്‍ ഇപ്പോള്‍ പ്രകടമാണെന്ന് ശാസ്ത്ര സമൂഹം പറയുന്നു. ഗവേഷണ സംഘമാണ് ദി കോണ്‍ഫറന്‍സ് ബോര്‍ഡ്. ഇവര്‍ 2016ല്‍ ഒരു പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അതില്‍ പറയുന്നത് ആഗോള മൊത്തം ഉല്‍പ്പാദനത്തില്‍ അമേരിക്കയെ കടന്ന് ചൈന കുതിക്കുമെന്നാണ്. 2018ലാണ് ഇത് സംഭവിക്കുക എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സമാനമാണ് വാന്‍ഗയുടെ പ്രവചനവും.

എന്നാല്‍ ചൈനയുടെ കാര്യം മറിച്ചാണ്. കഴിഞ്ഞ കുറച്ചുവര്‍ഷമായി ചൈന വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 1970ല്‍ ആഗോള ഉല്‍പ്പാദനത്തില്‍ ചൈനയുടെ സംഭവാന വെറും 4.1 ശതമാനമായിരുന്നു. പക്ഷേ 2015 ആയപ്പോള്‍ ഇത് 15.6 ശതമാനത്തിലേക്ക് വന്‍ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. ഇപ്പോഴും വളര്‍ച്ച തുടരുകയും ചെയ്യുന്നു. അപ്പോള്‍ 2018ല്‍ ചൈന ഒന്നാമതെത്തുമെന്ന് വാന്‍ഗ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് സംഭവിക്കുമെന്നാണ് അവരെ വിശ്വസിക്കുന്നവര്‍ അവകാശപ്പെടുന്നത്.

ശുക്ര ഗ്രഹത്തില്‍ നിന്ന് മനുഷ്യന് ആവശ്യമായ പുതിയ ഊര്‍ജം ലഭിക്കുമെന്നാണ് രണ്ടാമത്തെ വാന്‍ഗയുടെ പ്രവചനം. ഇക്കാര്യം ഇപ്പോഴും ആശ്ചര്യകരമാണ്. പക്ഷേ, 2018 ജൂലൈയില്‍ നാസ പുതിയ ദൗത്യത്തിന് ഒരുങ്ങുകയാണ്. ദി പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്നാണ് ദൗത്യത്തിന്റെ പേര്. അസ്‌ട്രോഫിസിസ്റ്റ് ആയ യൂജിന്‍ പാര്‍ക്കറിന്റെ പേരിലാണ് ഈ പദ്ധതി നടപ്പാക്കാന്‍ പോകുന്നത്. സൂര്യനെ കുറിച്ച് പഠിക്കുകയാണ് പുതിയ ദൗത്യത്തിന്റെ ഉദ്ദേശം. സൂര്യനില്‍ നിന്ന് പുറത്തേക്ക് വരുന്ന ഊര്‍ജങ്ങളെ കുറിച്ച് പഠിക്കും. സൂര്യന്റെ കാന്തിക മണ്ഡലത്തെ കുറിച്ചും വിശദമായി പരിശോധിക്കും. സൂര്യന്റെ ചൂടിനെ മറികടന്നു വേണം ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍. അത് അത്ര എളുപ്പവുമല്ല. വാന്‍ഗയുടെ രണ്ടാം പ്രവചനം യാഥാര്‍ഥ്യമാകുമോ എന്നറിയാന്‍ ഈ പഠനം പൂര്‍ത്തിയാകേണ്ടതുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*