അയ്യായിരം കിലോമീറ്റര്‍ അകലെയുള്ള ശത്രു കേന്ദ്രങ്ങളെ പോലും തകര്‍ക്കാന്‍ ശേഷി; ഇന്ത്യയുടെ അഗ്നി 5 വിജയകരമായി വിക്ഷേപിച്ചു..!

ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി 5 വിജയകരമായി വിക്ഷേപിച്ചു. ആണവായുധ വാഹക ശേഷിയുള്ള അഗ്നി 5 ന് അയ്യായിരം കിലോമീറ്റര്‍ അകലെയുള്ള ശത്രു കേന്ദ്രങ്ങളെ പോലും തകര്‍ക്കാന്‍ ശേഷിയുണ്ട്. ഒഡിഷയിലെ അബ്ദുള്‍ കലാം ഐലന്‍ഡില്‍ നിന്നാണ് മിസൈല്‍ വിജയകരമായി വിക്ഷേപിച്ചത്. അഗ്നി-5ന്റെ അഞ്ചാം ഘട്ട പരീക്ഷണമായിരുന്നു ഇത്.

വീപ്പയ്ക്കുള്ളിലെ സ്ത്രീയുടെ മൃതദേഹം ; പോലിസ് കൊലയാളികളിലേക്ക് അടുക്കുന്നു; മാളിയോലര്‍ സ്ക്രൂ ഉപയോഗിച്ചത് ആറു പേര്‍ക്ക് മാത്രം; കൊച്ചിയില്‍ രണ്ടും….

 17 മീറ്റര്‍ നീളവും 2 മീറ്റര്‍ വ്യാസവും 50 ടണ്ണോളം ഭാരവുമുളള അഗ്നി-5 അയ്യായിരം കിലോമീറ്റര്‍ ദൂരപരിധിയില്‍ നാശം വിതയ്ക്കാന്‍ കഴിവുളളതാണ്. ഒരു ടണ്ണിലേറെ ഭാരമുളള ആണവപോര്‍മുനകളെ വഹിക്കാന്‍ പര്യാപ്തമായ ഇതില്‍ അഗ്നിയുടെ മുന്‍തലമുറ മിസൈലുകളില്‍ നിന്നും വ്യത്യസ്തമായി . ഗതിനിര്‍ണ്ണയം, യുദ്ധമുന, എഞ്ചിന്‍ എന്നീ വിഭാഗങ്ങളില്‍ പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിട്ടുളളത്.

അഗ്നി 5 ന്റെ ദൂരപരിധി 8000 കിലോമീറ്ററാണെന്നാണ് ചൈനയുടെ ആരോപണം . ഇന്ത്യ മനപ്പൂര്‍വ്വം ദൂരപരിധി കുറച്ച്‌ കാണിക്കുകയാണെന്നാണ് ചൈനയുടെ വിലയിരുത്തല്‍. ഇതിന്റെ ആദ്യപരീക്ഷണം 2012 ഏപ്രില്‍ 19നും, രണ്ടാം പരീക്ഷണം 2013 സെപ്റ്റംബര്‍ 15നും മൂന്നാമത്തേത് 2015 ജനുവരി 31നും വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. 2016 ഡിസംബര്‍ 26 നായിരുന്നു വിജയകരമായ നാലാം പരീക്ഷണം നടന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*