അനുജനെ കഴുത്തറുത്തു​ കൊന്ന പെണ്‍കുട്ടി അറസ്​റ്റില്‍; അനുജനെ കൊല്ലാനുള്ള പ്രതികാരത്തിലേക്ക് നയിച്ചതിനു പിന്നില്‍..!

15 വയസ്സുകാരനെ വീടിനകത്ത്​ കഴുത്തറുത്ത്​ കൊല്ലപ്പെട്ട നിലയില്‍​ കണ്ടെത്തിയ കേസില്‍ 19കാരിയായ സഹോദരി അറസ്​റ്റില്‍. പ്ലസ്​ ടു വിദ്യാര്‍ഥിനിയായ കാജല്‍ കാമുകനുമായി ഫോണില്‍ സംസാരിക്കുന്നത് അനുജന്‍ മോണ്ടി സിങ്​ നിരന്തരം അമ്മയോട്​ പറഞ്ഞു കൊടുക്കുന്നതി​​െന്‍റ പ്രതികാരമായാണ്​ ക്രൂരമായ കൊല. ഹരിയാനയിലെ റോഹ്തകിലെ സമര്‍ഗോപാല്‍പൂര്‍ ഗ്രാമത്തിലാണ്​ ദാരുണമായ സംഭവം​. ​

കേരളത്തിലെ ആദ്യ ലോട്ടറി ഉപയോഗിച്ച് പണിത തമിഴ്‌നാട്ടിലെ ക്ഷേത്രം!!

കൊലപാതകത്തിന്​ ശേഷം ഫാക്​ടറിയില്‍ ജോലി ​ചെയ്യുന്ന അമ്മ സുശീലയെ ഫോണില്‍ വിളിച്ച്‌​ പിതാവ്,​ മോണ്ടിയെ കൊലപ്പെടുത്തിയെന്നും തന്നെയും കൊല്ലാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി കളവ് പറയുകയായിരുന്നു. കൃഷിക്കാരനായ പിതാവ് ​തേജ്​പാല്‍ ജോലിയുടെ ഭാഗമായി പുറത്തായിരുന്നു. ​

വീട്ടിലെത്തിയ അമ്മ കാണുന്നത്​ ​േമാണ്ടിയുടെ മൃതദേഹമാണ്​. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. മാസങ്ങളായി കുട്ടികളോട്​ തേജ്​പാലിന്​​ നല്ല ബന്ധമായിരുന്നില്ലെന്ന്​ അമ്മ മൊഴി നല്‍കിയതോടെ പൊലീസ്,​ കൊലപാതക കുറ്റത്തി​ന്​ പിതാവിനെ അറസ്​റ്റ്​ ചെയ്തു.

കാജല്‍ നല്‍കിയ മൊഴിയില്‍ സംശയം തോന്നി കൂടുതല്‍ അ​േന്വഷണത്തിലേക്ക്​ നീങ്ങിയ പൊലീസ്​ പിന്നീട്​ കണ്ടെത്തിയത്​ ഞെട്ടിക്കുന്ന വിവരങ്ങള്‍. വിശദമായ ചോദ്യം ചെയ്യലില്‍ കാജല്‍ കുറ്റം സമ്മതിച്ചു.

തന്ത്രപൂര്‍വം കളിയെന്ന രീതിയില്‍ മോണ്ടിയെ കസേരയില്‍ ഇരുത്തിയ കാജല്‍ ​ൈ​കകാലുകള്‍ കെട്ടിയതിന്​ ശേഷം കണ്ണുകള്‍ മൂടി. തുടര്‍ന്ന് ചുറ്റിക കൊണ്ട്​ അനുജനെ നിരവധി തവണ തലക്കടിച്ച്‌​ മാരകമായി പരിക്കേല്‍പിച്ചു. കൂടാതെ​ കത്തി കൊണ്ട്​ കഴുത്തറുത്ത്​ കൊലപ്പെടുത്തുകയും ചെയ്​തു. കൊലപാതകം നടത്തിയ ശേഷം മൃതദേഹം ബെഡിനടിയില്‍ ഒളിപ്പിക്കുകയും റൂമിലുണ്ടായിരുന്ന ചോര കഴുകി കളയുകയും ചെയ്തു.

തുടര്‍ന്ന്​ പാനിപത്തിലേക്ക്​ ബസ്​ കയറി പെണ്‍കുട്ടി അവിടെ എത്തിയ ശേഷം അമ്മയെ ഫോണില്‍ വിളിച്ച്‌​ അനുജനെ അച്ഛന്‍ കൊന്ന വിവരവും ത​ന്നെ കൊല്ലാന്‍ ശ്രമിച്ചതും അറിയിച്ചു. അമ്മയുടെ പരാതിപ്രകാരം തേജ്​പാലിനെ കസ്​റ്റഡിയിലെടുത്ത പൊലീസ്​ അയാളെ ചോദ്യം ചെയ്​തപ്പോള്‍ മക​ന്‍ മരിച്ച കാര്യത്തെ കുറിച്ച്‌​ പോലും അയാള്‍ ബോധവാനായിരുന്നില്ല. ഇതില്‍ സംശയം തോന്നിയത് പൊലീസിന്‍റെ തുടരന്വേഷണത്തിന് വഴിവെച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*