അന്ന് മോഹന്‍ലാലിനു വേണ്ടിയാണ് എത്തിയാതെങ്കില്‍ ഇന്ന് എത്തുന്നത്‌ ജയസൂര്യക്ക് വേണ്ടിയും!

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ മോഹന്‍ലാല്‍ നായകനായ ചിത്രമായിരുന്നു നമ്ബര്‍ 20 മദ്രാസ് മെയില്‍. ടോണി കുരിശിങ്കലായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചപ്പോള്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയും എത്തി. മമ്മൂട്ടിയായി തന്നെയാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാര്‍ വീണ്ടും മമ്മൂട്ടിയായി തന്നെ എത്തുകയാണ്.

‘ആ പേര് എന്നെക്കൊണ്ട് പറയിച്ച്‌, എന്നെ മാത്രം പെടുത്തിയിട്ട് നിങ്ങള്‍ക്ക് സുഖിക്കാനല്ലേ’ ;പാര്‍വതിയെ പരസ്യമായി പരിഹസിച്ച്‌ ബഡായി ബംഗ്ലാവ് ടീം..!

നവാഗതനായ പ്രജേഷ് സെന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ക്യാപ്റ്റനിലാണ് മമ്മൂട്ടി അതിഥിയായി എത്തുന്നത്. അന്ന് മോഹന്‍ലാലിനു വേണ്ടിയായിരുന്നു മമ്മൂട്ടി ‘മമ്മൂട്ടി’ ആയതെങ്കില്‍ ഇന്ന് ജയസൂര്യക്ക് വേണ്ടിയാണ് മെഗാസ്റ്റാര്‍ എത്തുന്നത്. അന്തരിച്ച പ്രശസ്ത ഫുട്ബോള്‍ താരം വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിത്.

അനു സിത്താരയാണ് ചിത്രത്തിലെ നായിക. അടുത്ത മാസം മധ്യത്തോടെ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രമോഷനുകളും മറ്റും ആരംഭിച്ചിട്ടുണ്ട്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയുടെ അടുത്ത ചിത്രം അബ്രഹാമിന്റെ സന്തതികള്‍ നിര്‍മ്മിക്കുന്നതും ജോബി ജോര്‍ജ്ജാണ്. മമ്മൂട്ടിയുടെ വിവാദ ചിത്രം കസബയുടെ നിര്‍മ്മാതാവും ജോബിയാണ്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*