ആരാധകരെ കൊണ്ട് ഒരു രക്ഷയില്ല; അവസാനം രക്ഷപെടാന്‍ വേണ്ടി സൂര്യ ചെയ്തത്…!

ആരാധകരില്‍ നിന്നും രക്ഷപ്പെടാന്‍ മതില്‍ ചാടിക്കടന്ന് തമിഴ് നടന്‍ സൂര്യ. പുതിയ ചിത്രമായ താനെ സേര്‍ന്ത കൂട്ടത്തിന്റെ പ്രമോഷന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെത്തിയ താരമാണ് ഗേറ്റ് വഴി ചാടിയത്. ഗ്യാങ് എന്ന പേരിലാണ് ചിത്രം ആന്ധ്രയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഈ മീന്‍ കഴിക്കരുത്; മീനില്‍ സയനൈഡിനേക്കാള്‍ വീര്യമുളള ഉഗ്രവിഷം; കഴിക്കരുതെന്ന് നിര്‍ദ്ദേശം..!

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ കൂടിയിരുന്ന ആരാധകസംഘം താരത്തിനെ വളഞ്ഞു. സുരക്ഷാ ജീവനക്കാര്‍ കൂടെ ഉണ്ടായിരുന്നെങ്കിലും ആരാധകരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. തിയേറ്ററിനുള്ളിലെത്തിയ താരം ആരാധകരെ അഭിവാദ്യം ചെയ്തു. ഇവിടേക്കും ജനങ്ങളുടെ തള്ളിക്കയറ്റമുണ്ടായപ്പോള്‍ ആരാധകരെ നിയന്ത്രിക്കാന്‍ സൂര്യ ജീവനക്കാരോട് പറഞ്ഞു.

എന്നാല്‍ അതിന് ഫലം ഉണ്ടായില്ല. സൂര്യയെ തൊടാന്‍ വേണ്ടിയാണ് ആരാധകര്‍ അദ്ദേഹത്തെ വളഞ്ഞത്. പരിപാടിക്ക് ശേഷം പുറത്തിറങ്ങിയ താരത്തെ ആരാധകര്‍ വളയുകയായിരുന്നു. ഒടുവില്‍ പുറത്തു കടക്കാന്‍ വഴിയില്ലാത്തതുകൊണ്ട് തിയേറ്ററിന്റെ ഗേറ്റ് ചാടിക്കടന്നാണ് സൂര്യ പുറത്തെത്തിയത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഒരുവിധത്തില്‍ അദ്ദേഹത്തെ കാറില്‍ കയറ്റി പറഞ്ഞയക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*