Breaking News

അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിന് സാഫല്യം; വിവാഹ വേഷത്തില്‍ അതിസുന്ദരിയായി ഭാവന; ഭാവന ഇനി നവീന് സ്വന്തം.. കനത്ത സുരക്ഷയില്‍ വിവാഹം..!

മലയാളക്കരയുടെ സ്വന്തം ഭാവനയുടേയും നവീന്റെയും വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് അമ്ബല നടയില്‍ സാഫല്യം. തൃശൂര്‍ തിരുവമ്ബാടി ക്ഷേത്രനടയില്‍ വെച്ച്‌ മലയാളികളുടെ പ്രിയപ്പെട്ട താരത്തിന് നവീന്‍ താലിചാര്‍ത്തി. കനത്ത സുരക്ഷയില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തതായിരുന്നു വിവാഹച്ചടങ്ങ്. ബന്ധുക്കള്‍ക്കും സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കും വേണ്ടി വൈകിട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ വിരുന്ന് നടക്കും. കന്നട നിര്‍മ്മാതാവായ നവീന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായുള്ള വിരുന്ന് ബെംഗളൂരുവില്‍ വെച്ച്‌ പിന്നീടാണ് നടക്കുക.

മൃഗീയമായ കാമാസക്തി ഇരുപത്തേഴുകാരിയെ കിടക്കയില്‍ തളച്ചിട്ടത് 42 വര്‍ഷക്കാലം: അവളെ പീഡിപ്പിച്ചവന് ലഭിച്ചത് വെറും ഏഴുവര്‍ഷത്തെ തടവ്..!

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഭാവനയും കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും തമ്മില്‍ 5 വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹ നിശ്ചയം. തൃശൂരിലെ വീട്ടില്‍ തികച്ചും സ്വകാര്യമായിട്ടായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഇരുവരുടേയും വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം ചടങ്ങില്‍ പങ്കെടുത്തു. വിവാഹം എല്ലാവരേയും അറിയിച്ച്‌ നടത്തുമെന്ന് ഭാവന പ്രതികരിക്കുകയും ചെയ്തിരുന്നു.

മലര്‍ന്ന് കെടന്ന് കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന്; നേഴ്‌സുമാരില്‍ നിന്നുമുള്ള വാക്കുകളെ കുറിച്ച് എഴുതിയ യുവതിയുടെ കുറിപ്പ് വൈറലാകുന്നു..!

ഒക്ടോബറില്‍ ഭാവനയുടേയും നവീന്റെയും വിവാഹമുണ്ടാകും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും വിവാഹത്തീയ്യതി പ്രഖ്യാപിച്ചിരുന്നില്ല. ഇതോടെ വിവാഹം മാറ്റിവെച്ചുവെന്നും വരന്‍ പിന്മാറിയെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പരക്കുകയുണ്ടായി. എന്നാല്‍ ഇത്തരം വാര്‍ത്തകളെ തള്ളിക്കളഞ്ഞ് കൊണ്ട് നടിയുടെ ബന്ധുക്കള്‍ തന്നെ രംഗത്ത് വരികയുണ്ടായി.

 2012ല്‍ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. റോമിയോ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു. അതിന് ശേഷമാണ് ഇരുവരും പ്രണയത്തിലാവുന്നത്.

ഭാര്യയുടെ മരണാനന്തര ചടങ്ങുകള്‍ക്കിടെ മറ്റൊരു സ്ത്രീയുമായി സെക്സ്; ഭര്‍ത്താവിനെ ബന്ധുക്കള്‍ ചെയ്തത്…

നവീന്റെ അമ്മയും അടുത്തിടെ മരിച്ചത് വിവാഹ തീരുമാനം വൈകാന്‍ കാരണമായി. ഭാവനയുടെ അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ വിവാഹക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നതായി നടിയുടെ അമ്മ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താന്‍ പ്രണയത്തിലാണെന്ന് താരവും വെളിപ്പെടുത്തിയിരുന്നു.

ഇരുവീട്ടുകാരുടേയും അനുഗ്രഹത്തോടെയാണ് കന്നട രീതിയില്‍ ഇരുവരുടേയും വിവാഹം നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഭാവനയുടെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടിമാരായ രമ്യ നമ്ബീശന്‍, മൃദുല, ശ്രിത, ഗായിക സയനോര ഫിലിപ്പ് എന്നിവരടക്കമുളളവരാണ് മെഹന്ദി ചടങ്ങില്‍ പങ്കെടുത്തത്.

വീപ്പയ്ക്കുള്ളിലെ മൃതദേഹങ്ങൾ: കൊല്ലപ്പെട്ടത് കമിതാക്കൾ; കൊലയ്ക്കു പിന്നിൽ ദുരഭിമാനകൊലപാതകം; അന്വേഷണം ഒരേ ദിശയിലേയ്‌ക്കെന്നു പൊലീസ്..!

മഞ്ഞ ഗൌണില്‍ അതിസുന്ദരിയായിട്ടായിരുന്നു മെഹന്ദിയില്‍ ഭാവന പ്രത്യക്ഷപ്പെട്ടത്. ഭാവനയുടെ വിവാഹത്തിന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ആശംസയറിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഭാവനയെ ധീരയെന്ന് വിശേഷിപ്പിച്ച പ്രിയങ്ക താന്‍ ഭാവനയുടെ ആരാധികയാണ് എന്നും വിവാഹത്തിന് എല്ലാവിധ ആശംസകളും നേരുന്നതായുമാണ് വീഡിയോയില്‍ പറഞ്ഞത്.

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തോടെയാണ് സിനിമാരംഗത്തേക്കുള്ള ഭാവനയുടെ പ്രവേശം. ഈ കഥാപാത്രത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്ക്കാരം സ്വന്തമാക്കാനും ഭാവനയ്ക്ക് സാധിച്ചു. തുടര്‍ന്ന് മലയാളത്തില്‍ മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ അടക്കമുള്ള മുന്‍നിര നായകന്മാരുടെ ജോഡിയായി അഭിനയിച്ചു.

മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നടയിലും ഭാവന സ്വന്തം സ്ഥാനം ഉറപ്പിച്ചു. ഇതിനിടെ മലയാളത്തില്‍ ഭാവനയ്ക്ക് സിനിമയില്‍ അവസരം കുറയുകയുണ്ടായി. സിനിമയ്ക്കുള്ളിലെ തന്നെ ചിലരുടെ ശത്രുതയ്ക്ക് പാത്രമായതോടെ ഭാവന മലയാളത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതായാണ് വാര്‍ത്തകള്‍ പരന്നത്. പിന്നീട് ആദം ജോണിലൂടെ ഗംഭീര തിരിച്ച്‌ വരവും ഭാവന നടത്തി.

കന്നട സിനിമാ നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീനെ ഭാവന ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും കൊച്ചിയില്‍ വെച്ചായിരുന്നു. ഭാവന നായികയായി അഭിനയിക്കുന്ന റോമിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരുന്നു ആ കണ്ടുമുട്ടല്‍. പിന്നീട് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇരുവരുടേയും പരിചയം സൌഹൃദമായി വളര്‍ന്നു.

മൃതദേഹം പുനര്‍ജീവിപ്പിക്കാനുള്ള സംവിധാനം പത്ത് വര്‍ഷത്തിനകം തയാറാകും; വിദഗ്ധരുടെ വെളിപ്പെടുത്തല്‍..!

ഭാവനയുടെ അച്ഛനും അമ്മയ്ക്കും നവീന്‍ വളരെപ്പെട്ടെന്ന് തന്നെ പ്രിയങ്കരനായി മാറിയെന്ന് നടി തന്നെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. സൌഹൃദം വീട്ടുകാരുടെ അറിവോടെ തന്നെ പ്രണയമായി വളരുകയായിരുന്നു. രാജസ്ഥാനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് ഇരുവരും പ്രണയം തുറന്ന് പറഞ്ഞത്. വീട്ടുകാര്‍ക്കും വിവാഹത്തിന് സമ്മതമായതോടെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*