അടിക്ക് തിരിച്ചടി; കേപ്ടൗണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ തകര്‍ന്നടിയുന്നു..!

കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് കനത്ത ബാറ്റിങ് തകര്‍ച്ച. രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായി. 11 റണ്‍സെടുത്ത രോഹിതിനെ റബാഡയാണ് പുറത്താക്കിയത്. ചേതേശ്വര്‍ പൂജാരയ്ക്കൊപ്പം 30 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെയാണ് രോഹിതിന്റെ മടങ്ങല്‍. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സില്‍ 286 റണ്‍സിന് പുറത്തായിരുന്നു.

നേരത്തെ, ഒന്നാം ഇന്നിങ്സില്‍ 286 റണ്‍സിന് പുറത്താക്കിയ ഇന്ത്യയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം തന്നെ ഇന്ത്യയുടെ മൂന്നു വിക്കറ്റുകള്‍ പിഴുതിരുന്നു. ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യ ദിനം കളി നിര്‍ത്തുമ്ബോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എന്ന നിലയിലായിരുന്നു.

മുരളി വിജയ് (ഒന്ന്), ശിഖര്‍ ധവാന്‍ (16), കോഹ്ലി (അഞ്ച്) എന്നിങ്ങനെയാണ് ആദ്യദിനം പുറത്തായ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം. മുരളി വിജയിനെ ഡീന്‍ എല്‍ഗാറിന്റെ കൈകളിലെത്തിച്ച്‌ വെര്‍നോണ്‍ ഫിലാന്‍ഡറാണ് ഇന്ത്യന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. മികച്ച രീതിയില്‍ തുടക്കമിട്ട ശിഖര്‍ ധവാനെ (13 പന്തില്‍ മൂന്നു ബൗണ്ടറികള്‍ ഉള്‍പ്പെടെ 16) സ്വന്തം ബോളിങ്ങില്‍ പിടികൂടി സ്റ്റെയിനും പിന്നാലെ കോഹ്ലിയെ മടക്കി മോണി മോര്‍ക്കലും ഇന്ത്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*