അഭിരാമി തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് ; എന്നാല്‍ അങ്ങനയല്ലെന്ന് ബന്ധുക്കളും നാട്ടുകാരും…!

പത്തനംതിട്ട തിരുവല്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസിന് സംശയം. പെൺകുട്ടി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാകുമെന്നാണ് പോലീസിന്റെ സംശയം. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിന്റെ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

14കാരനെ അമ്മ ക്രൂരമായി കൊന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്; നാട്ടുകാരുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്!

തിരുവല്ല മീന്തരലക്കര തെങ്ങണാകുളത്തിൽ ടികെ അജിയുടെ മകളും മഞ്ഞാടി നിക്കോൾസൺ സിറിയൻ യാക്കോബൈറ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ ടിഎ അഭിരാമി(15) കഴിഞ്ഞ ദിവസമാണ് വീടിന് തീപിടിച്ച് വെന്തുമരിച്ചത്. തിങ്കളാഴ്ച രാവിലെ 10.45ഓടെയായിരുന്നു സംഭവം.

പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയാണെന്നാണ് നിലവിൽ പോലീസിന്റെ സംശയം. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. എന്നാൽ ഷോർട്ട് സർക്യൂട്ട് കാരണമുണ്ടായ തീപിടുത്തത്തിൽ അകപ്പെട്ടാണ് പെൺകുട്ടി മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

പിതാവിനേയും മുത്തച്ഛനേയും വിവാഹം ചെയ്യേണ്ടിവന്ന ഹതഭാഗ്യ : ഒടുവില്‍ 23 വയസ് കഴിയുമ്ബോഴേയ്ക്കും ദുരൂഹ മരണവും..!

തിരുവല്ല മീന്തരലക്കര തെങ്ങണാകുളത്തിൽ ടികെ അജിയുടെ മകളും മഞ്ഞാടി നിക്കോൾസൺ സിറിയൻ യാക്കോബൈറ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ ടിഎ അഭിരാമി(15) ജനുവരി 22 തിങ്കളാഴ്ച രാവിലെയാണ് വീടിന് തീപിടിച്ച് വെന്തുമരിച്ചത്. തിങ്കളാഴ്ച രാവിലെ 10.45ഓടെയാണ് അജിയുടെ വീട്ടിൽ തീപിടുത്തമുണ്ടായത്.

തിങ്കളാഴ്ച രാവിലെ സ്കൂളിൽ പോയ അഭിരാമി വിദ്യാഭ്യാസ ബന്ദായതിനാൽ വീട്ടിലേക്ക് തിരികെ പോന്നിരുന്നു. എന്നാൽ പത്താം ക്ലാസുകാർക്ക് സ്പെഷ്യൽ ക്ലാസുണ്ടെന്ന് അധ്യാപിക ഫോണിലൂടെ അറിയിച്ചു.

ഒരുമിച്ച് ഉറങ്ങാന്‍ ഭാര്യ ആഗ്രഹിക്കുന്നതിന്‍റെ കാരണം വെളിവാകുന്നു..!!

വീണ്ടും സ്കൂളിലേക്ക് പോകാൻ വേഷം മാറാനായി അഭിരാമി മുറിക്കുള്ളിൽ കയറി. തുടർന്ന് വാതിലടച്ച് സ്വിച്ച് ഓൺ ചെയ്തപ്പോൾ ഷോർട്ട് സർക്യൂട്ട് ഉണ്ടായെന്നും വീടിന് തീപിടിച്ചെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഷോർട്ട് സർക്യൂട്ട് ഉണ്ടായെന്നാണ് രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സിന്റെയും വാദം.

അഭിരാമിയുടെ മുറിക്ക് തീപിടിച്ചതോടെ തൊട്ടപ്പുറത്തെ മുറിയിലുണ്ടായിരുന്ന അമ്മയും സഹോദരനും വീടിന് പുറത്തേക്കോടി. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ ഇതിനോടകം വീടിന്റെ മേൽക്കൂര പൂർണ്ണമായും കത്തിയമർന്ന് നിലംപതിച്ചിരുന്നു.

മലര്‍ന്ന് കെടന്ന് കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന്; നേഴ്‌സുമാരില്‍ നിന്നുമുള്ള വാക്കുകളെ കുറിച്ച് എഴുതിയ യുവതിയുടെ കുറിപ്പ് വൈറലാകുന്നു..!

തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് പൂർണ്ണമായും തീ അണച്ചത്. കത്തിയമർന്ന് വീണ മേൽക്കൂരയ്ക്കടിയിൽ നിന്നാണ് അഭിരാമിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

അപകടം ഇങ്ങനെയാണെന്ന് ബന്ധുക്കളും ഫയർഫോഴ്സും ആവർത്തിച്ച് വ്യക്തമാക്കിയെങ്കിലും സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് ഭാഷ്യം. അപകടത്തിന് പിന്നാലെ വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ആത്മഹത്യയെന്ന് സംശയം ജനിപ്പിക്കുന്ന തെളിവുകൾ പോലീസിന് ലഭിച്ചത്.

എന്തു കൊണ്ടാണ് പുരുഷന്മാര്‍ വേശ്യകളെ തേടി പോകുന്നത്…? 10,000 പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിട്ട സ്ത്രീ പുരുഷന്‍റെ വികാരവിചാരങ്ങളെ കുറിച്ച്‌ തുറന്നു പറയുന്നു….

അഗ്നിക്കിരയായ അഭിരാമിയുടെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്ന് ഡിവൈഎസ്പി അറിയിച്ചു. എന്നാൽ കൃത്യമായി വായിക്കാൻ കഴിയാത്ത നിലയിലാണ്. ഇതുകൂടാതെ അടുക്കളയിലും മുറിയിലും മണ്ണെണ്ണ ഒഴിച്ചിരുന്നതായും പോലീസ് പറഞ്ഞു. എന്നാൽ അഭിരാമി ആത്മഹത്യ ചെയ്യാനിടയായ കാരണമെന്താണെന്ന് പോലീസിന് വ്യക്തതയില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*