BREAKING NEWS; ആലപ്പുഴയില്‍ സ്‌കൂള്‍ മതിലിടിഞ്ഞു; രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു..!

ആലപ്പുഴയില്‍ സ്‌കൂള്‍ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍.പി. സ്‌കൂളിലെ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. മുണ്ട് ചിറ ബന്‍സന്റെയും ആന്‍സമ്മയുടെയും മകനാണ് സെബാസ്റ്റ്യന്‍.

761 ഒരു ചെറിയ സംഖ്യയല്ല…?

നാല് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലെ ശുചിമുറിക്ക് സമീപമുള്ള മതിലാണ് ഇടിഞ്ഞ് വീണത്. കാലപ്പഴക്കം വന്ന് ദ്രവിച്ച ഭിത്തിയാണ് അപകടം വരുത്തിയതെന്നാണ് റിപ്പോര്‍ട്ട്. കുട്ടി മൂത്രമൊഴിക്കാനായി പോയ സമയത്താണ് അപകടം നടന്നത്. 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*