Breaking News

ആട് 2വില്‍ വിനായകന് പരിക്കേറ്റത് എങ്ങനെ? അപകട വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍..!

മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ആട് 2 തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടന്‍ വിനായകന് ഒരു അപകടം സംഭവിച്ചിരുന്നു. ഇപ്പോഴിതാ അതിന്റെ വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

“അവര്‍ പറഞ്ഞ ഒരു വാക്ക് എന്നെ വല്ലാതെ വിഷമിപ്പിച്ചു”; വാനമ്പാടി സീരിയല്‍ ഫെയിം ഉമ സംസാരിക്കുന്നു..!

വിജയ് ബാബുവാണ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ‘വിനായകന്‍ പുറകിലോട്ട് ബോബെറിയുന്ന രംഗമാണ്. എന്നാല്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ പൊട്ടിത്തെറിച്ചു. തീ വിനായകന്റെ ജീപ്പിനടുത്തുവരെ എത്തി. വിനായകന്റെ തലയുടെ പിന്‍ഭാഗം ചൂടായിരുന്നു.

ഉടന്‍ തന്നെ രണ്ട് ബക്കറ്റ് വെള്ളമെടുത്ത് ഒഴിച്ചു. നമ്മള്‍ വിചാരിച്ചു രണ്ടുമൂന്നു പേര്‍ തീര്‍ന്നെന്നു. കാരണം നാട്ടുകാരൊക്കെ കൂടി നില്‍ക്കുകയായിരുന്നു. നിര്‍മാതാവ് എന്ന നിലയില്‍ ഏറ്റവും പേടി സെറ്റില്‍ അപകടമുണ്ടാവുന്നതാണെന്ന് വിജയ് ബാബു പറഞ്ഞു. ആട് ഒന്നാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ ജീപ്പില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് വിനായകന് അപകടമുണ്ടായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*