ആദ്യ ഇലവനില്‍ ഇന്ന് ആദ്യമായി കിസിറ്റോ ഇന്നിറങ്ങും..!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡെല്‍ഹിയില്‍ ഇറങ്ങുമ്ബോള്‍ കേരളത്തിന്റെ ആരാധകരുടെ ഏറ്റവും വലിയ ആഗ്രഹം ബ്ലാസ്റ്റേഴ്സിന്റെ യുവ വിദേശ താരം കിസിറ്റോയെ ആദ്യ ഇലവനില്‍ കാണാനാകും. അത് നടക്കുമെന്ന് സൂചനകളാണ് ക്ലബിന്റെ പുതിയ കോച്ച്‌ ഡേവിഡ് ജെയിംസ് ഇന്നലെ നല്‍കിയത്.

കിസിറ്റോയുടെ അവസാന മത്സരത്തിലെ പ്രകടനത്തെ പുകഴ്ത്തിയ ബ്ലാസ്റ്റേഴ്സ് കോച്ച്‌ പിച്ചില്‍ ഇറങ്ങിയാല്‍ കിസ്റ്റോ തനിക്ക് ആവുന്നത് മികച്ച രീതിയില്‍ ഫലിപ്പിക്കുന്നുണ്ട് എന്നും പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ രണ്ടാം പകുതിയില്‍ കിസിറ്റോയുടെ വരവായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കളി തന്നെ മാറ്റിയത്.

അതുകൊണ്ട് തന്നെ ഇന്ന് ആദ്യ ഇലവനില്‍ കിസിറ്റീ ഉണ്ടാകും. ബെര്‍ബറ്റോവാണോ ഹ്യൂമാണോ കിസിറ്റോയ്ക്ക് പകരം പുറത്തിരിക്കുക എന്നത് കാത്തിരുന്ന് കാണണം. കഴിഞ്ഞ മത്സരത്തില്‍ ബെര്‍ബറ്റോവിനെ മാറ്റി യായിരുന്നു കിസിറ്റോയെ ജെയിംസ് രംഗത്ത് ഇറക്കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*