Breaking News

ആദം ജോണിന്‍റെ ഷൂട്ടിംഗ് നടന്നത് ശരിക്കും പ്രേതബാധയുള്ള വീട്ടില്‍- ഞെട്ടിക്കുന്ന അനുഭവം തുറന്ന് പറഞ്ഞ് ലെന..!

അനിയത്തിയായും നായികയുടെ കൂട്ടുകാരിയായും വന്ന് പ്രാധാന്യമുള്ള വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ ചെയ്ത നടിയാണ് ലെന. തന്നെക്കാള്‍ മുതിര്‍ന്ന നടന്മാരുടെ അമ്മയായി അഭിനയിക്കുന്നതിനും യാതൊരു മടിയുമില്ല ലെനയ്ക്ക്. ലഭിക്കുന്ന കഥാപാത്രങ്ങളെ മികവുറ്റതാക്കാനാണ് താരം നോക്കുക. ഇത്തരത്തില്‍ മികച്ച അഭിനയം കാഴ്ചവെച്ച ലെനയുടെ ചിത്രമാണ് പൃഥ്വിരാജ് ചിത്രം ആദം ജോണ്‍.

12 മൊബൈല്‍ ഫോണുകളും നിരവധി ഗര്‍ഭനിരോധന ഉറകളും; 2 സീരിയല്‍ നടിമാര്‍ കണ്ണൂരില്‍ പെണ്‍വാണിഭത്തിന് പിടിയിലായി..!

ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവച്ച് ലെന. ലൊക്കേഷനായ സ്‌കോട്‌ലന്‍ഡിലെ ബംഗ്ലാവ് യഥാര്‍ത്ഥത്തില്‍ പ്രേതബാധയുള്ളതായിരുന്നുവെന്നാണ് ലെനയുടെ തുറന്നുപറച്ചില്‍. ആദം ജോണില്‍ കാണിയ്ക്കുന്ന സ്‌കോര്‍ട്‌ലന്‍ഡിലെ ആ വീട് ശരിയ്ക്കും പ്രേതബാധയുള്ള വീടാണെന്നാണ് പറയപ്പെടുന്നത്.

ആ വീടിന്‌റെ ഉടമസ്ഥന്‍ തന്നെ പറഞ്ഞു അവര്‍ പലപ്പോഴും അവിടെ പലരും നടക്കുന്നതായിട്ടും ലൈറ്റുകള്‍ തനിയെ കത്തുന്നതായിട്ടും കണ്ടിട്ടുണ്ടെന്ന് അതില്‍ നിലവറയ്ക്കുള്ളില്‍ ഒറ്റയ്ക്കിരിക്കുന്ന സീനുകളിലൊക്കെ കുറച്ച് നേരം ഒരു പേടി എന്നെ പിടികൂടിയിരുന്നു. ഒരു തണുപ്പൊക്കെ അനുഭവപ്പെടുന്ന പോലെ തോന്നിയിരുന്നു.

ഒരു ക്യാമറയും ഞാനും മാത്രമേ ആ നിലവറയില്‍ ഉണ്ടായിരുന്നുള്ളു. പേടിച്ചുവെങ്കില്‍ പോലും ഭയം പുറത്ത് കാണിച്ചില്ല. പിന്നെ അഭിനയിക്കുമ്പോള്‍ ഒരു ധൈര്യമൊക്കെ താനേ വരും. അതല്ലാതെ ഒറ്റയ്ക്കവിടെ പോയി നില്ക്കാന്‍ എന്നോട് പറഞ്ഞാല്‍ ഞാന്‍ പോയി നില്‍ക്കില്ല. ഞാന്‍ ഒരു റിസ്‌ക് ടേക്കര്‍ അല്ല, താരം പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*