‘ആ പേര് എന്നെക്കൊണ്ട് പറയിച്ച്‌, എന്നെ മാത്രം പെടുത്തിയിട്ട് നിങ്ങള്‍ക്ക് സുഖിക്കാനല്ലേ’ ;പാര്‍വതിയെ പരസ്യമായി പരിഹസിച്ച്‌ ബഡായി ബംഗ്ലാവ് ടീം..!

കസബയിലെ സ്ത്രീവിരുദ്ധതയെ ചോദ്യം ചെയ്ത നടി പാര്‍വതിയെ പരസ്യമായി പരിഹസിച്ച്‌ പ്രമുഖ ടിവി ചാനല്‍. ഏഷ്യാനെറ്റ് ചാനലിലെ ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലാണ് സംഭവം. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സ്കിറ്റ് പാര്‍വ്വതിയേയും വിമന്‍ ഇന്‍ സിനിമ കലക്ടീവിനെയും പരസ്യമായി അധിക്ഷേപിക്കുന്നതായിരുന്നുവെന്ന് സോഷ്യല്‍ മീഡിയകളില്‍ ആരോപണം ഉയരുന്നുണ്ട്.

മറ്റ് ഭാഷകളിലേക്ക് താന്‍ ചുവടുമാറാത്തതിന്‍റെ കാരണം വെളിപ്പെടുത്തി സിങ്കം സൂര്യ..!

രമേഷ് പിഷാരടി അവതാരകനായ വളരെ ജനപ്രീതിയുള്ള പരിപാടിയാണ് ബഡായി ബംഗ്ലാവ്. നടനും എംഎല്‍എയുമായ മുകേഷും ഈ ഷോയിലെ താരമാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ നടന്മാരായ സലിം കുമാറും ജയറാമും ആയിരുന്നു അതിഥികളായി എത്തിയത്. പരിപാടിക്കിടെ അവതാരകയായ ആര്യ നടത്തിയ സ്കിറ്റ് പാര്‍വതിയെ ലക്ഷ്യം വെച്ചുള്ളതാണെന്ന് വ്യക്തമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അടുത്തിടെ നിര്‍ഭാഗ്യവശാല്‍ ഞാനൊരു സിനിമ കാണുകയുണ്ടായി, പക്ഷേ അതിന്റെ പേര് ഞാന്‍ പറയുന്നില്ല, ഇപ്പോള്‍ തന്നെ നിങ്ങള്‍ക്കത് മനസ്സിലായി കാണുമല്ലോ എന്നാണ് ആര്യയുടെ ഡയലോഗ്. ഓപ്പണ്‍ ഫോറത്തില്‍ പാര്‍വ്വതി ഇത് പറഞ്ഞപ്പോള്‍ അടുത്തുണ്ടായിരുന്ന ഗീതു മോഹന്‍ദാസ് സിനിമയുടെ പേര് പറയ് എന്ന് നിര്‍ദേശിച്ചിരുന്നു. അങ്ങനെയാണ് പാര്‍വതി കസബയെന്ന പേര് പറഞ്ഞത്.

സമാനമായ സന്ദര്‍ഭമാണ് സ്കിറ്റില്‍ ഉണ്ടായിരുന്നത്. സിനിമയുടെ പേര് ഞാന്‍ പറയണ്ടല്ലോ നിങ്ങള്‍ക്കറിയാമല്ലോ എന്ന് പറഞ്ഞപ്പോള്‍ മുകേഷും പിഷാരടിയും അതിഥികളായ ജയറാമും സലിം കുമാറും ‘സെ ഇറ്റ്, സേ, പറഞ്ഞോളൂ…’ എന്ന് പറഞ്ഞ് ആര്യയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ‘ആ പേര് എന്നെക്കൊണ്ട് പറയിച്ച്‌, എന്നെ മാത്രം പെടുത്തിയിട്ട് നിങ്ങള്‍ക്ക് സുഖിക്കാനല്ലേ. എന്നാണ് ആര്യയുടെ മറുപടി. ഏതായാലും ഇതിന്റെ വീഡിയൊ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*