5 മിനിട്ടും 500 രൂപയും ഉണ്ടേല്‍ ആധാര്‍ വിവരങ്ങള്‍; സുരക്ഷയില്ലാത്ത ഇടപാടുകാരണം ബാങ്കുകള്‍ പോലും കൊള്ളയടിക്കപ്പെടും?

രാജ്യത്ത് 5 മിനിട്ടും 500 രൂപയും ഉണ്ടേല്‍ ആധാര്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന വാര്‍ത്ത സൃഷ്ടിച്ച വിവാദം ഇനിയും അടങ്ങിയിട്ടില്ല. വാര്‍ത്തയെഴുതിയ ലേഖികയ്ക്കും പ്രസിദ്ധീകരിച്ച പത്രത്തിനുമെതിരെ അധികൃതര്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും, ആ വാര്‍ത്തയുണ്ടാക്കിയ ആശയക്കുഴപ്പം ഇനിയും മാറിയിട്ടില്ല. ആധാര്‍ കാര്‍ഡിനായി നല്‍കിയ ബയോമെട്രിക് ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ഇതിനകം ചോര്‍ന്നിട്ടുണ്ടാവുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയതോടെ, ആധാര്‍ നമ്ബര്‍ സ്വന്തമാക്കിയാല്‍, നമ്മുടെ വിവരങ്ങളെല്ലാം ആര്‍ക്കുവേണമെങ്കിലും ചോര്‍ത്താനാവുമെന്ന സംശയവും നിലനില്‍ക്കുന്നു.

ബ്രെയിന്‍ ട്യൂമര്‍ തിരിച്ചറിഞ്ഞത് ഏഴ് മാസം ഗര്‍ഭിണിയാരിക്കുമ്പോള്‍; മരണക്കിടക്കിയല്‍ ആശ്വാസമായി പിറന്ന കുഞ്ഞിന്റെ പുഞ്ചിരി..!

ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഡിസംബറില്‍ യു.ഐ.ഡി.എ.ഐ പുറത്തുവിട്ട യു.എസ്.എസ്.ഡി. സേവനവുമായി ബ്ന്ധപ്പെട്ടാണ് ഈ തകാര്‍ സംഭവിച്ചതെന്ന് കരുതന്നു. ആര്‍ക്കുവേണെങ്കിലും ഈ സേവനം ഉപയോഗിച്ച്‌ ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സാധിക്കുമായിരുന്നു. *99*99*1 എന്ന് ഡയല്‍ ചെയ്തുകഴിഞ്ഞാല്‍ ആധാര്‍ നമ്ബര്‍ നല്‍കാനും മറ്റുമുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതായിരുന്നു ഈ സേവനം.

ഇതിലൂടെ ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സാധിക്കുമായിരുന്നുവെങ്കിലും ഇതില്‍ വലിയ തകരാറുണ്ടായിരുന്നുവെന്ന് പിന്നീടാണ് വ്യക്തമായത്. ആരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇതിലൂടെ ശേഖരിക്കാന്‍ കഴിയുമായിരന്നു. മറ്റാരുടെയെങ്കിലും ആധാര്‍ നമ്ബര്‍ നല്‍കിയാല്‍ അയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇതിലൂടെ ലഭിക്കുമായിരുന്നു. ഇത് വ്യാപകമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്.

വിമാനത്താവളത്തില്‍ പിആര്‍ഒയുടെ വേഷത്തിലെത്തി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി; ഒടുവില്‍ യുവാവ് കുടുങ്ങിയത് ഇങ്ങനെ..!

ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നയാള്‍ യഥാര്‍ഥത്തില്‍ ആ അക്കൗണ്ട് ഉടമയാണോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനം ഇതിലുണ്ടായിരുന്നില്ല എന്നതാണ് ഇതിലുണ്ടായ ഏറ്റവും വലിയ വീഴ്ച. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്ബറിലേക്ക് ഒടിപി അയച്ച്‌ ഉറപ്പാക്കുന്നതുപോലുള്ള മുന്‍കരുതലും ഇതിലുണ്ടായിരുന്നില്ല. ഒടിപി സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ യഥാര്‍ഥ ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് തന്റെ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനെങ്കിലും സാധിക്കുമായിരുന്നു.

എല്ലാത്തിനും ആധാര്‍ പ്രമാണ രേഖയായതിനാല്‍, ഈ വീഴ്ച ഹാക്കര്‍മാരുള്‍പ്പെടെയുള്ള തട്ടിപ്പുകാര്‍ക്ക് സൗകര്യമായിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, മൊബൈല്‍ നമ്ബര്‍, വിലാസം തുടങ്ങിയ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് അനായാസം സംഘടിപ്പിക്കാനുള്ള വഴിയാമ് ഒരുങ്ങിയിരിക്കുന്നതെന്നും എടിഎമ്മിലൂടെയും എന്തിന് ബാങ്ക് അക്കൗണ്ടില്‍നിന്നുപോലും പണം നിങ്ങളറിയാതെ പിന്‍വലിക്കപ്പെടാനുള്ള സാഹചര്യമാണ് ഇതുണ്ടാക്കിയിരിക്കുന്നതെന്നും കരുതുന്നവരേറെയാണ്.

തീര്‍ത്തും നിരുത്തവരവാദപരമായാണ് യു.ഐ.എ.ഡി.ഐ ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്ന് സൈബര്‍ സുരക്ഷാ രംഗത്തെ വിദഗ്ദ്ധര്‍ കുറ്റപ്പെടുത്തുന്നു.ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ഇത്രയും ലാഘവത്തോടെ മറ്റുള്ളവരുടെ പക്കലെത്തുന്ന വഴിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്നും അവര്‍ പറയുന്നു. ഇതൊരു ഉദാഹരണം മാത്രമാണെന്നും ആധാര്‍ നമ്ബര്‍ നല്‍കിയ സ്ഥലങ്ങളില്‍നിന്നൊക്കെ ചോര്‍ത്താന്‍ എളുപ്പമാണെന്നും അവര്‍ ആശങ്കപ്പെടുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*