Breaking News

32. GB സ്റ്റോറേജ് ഫോണുമായി സ്മാര്‍ട്രോണ്‍ എസ്‌ആര്‍ടി..!

വിപണി പിടിക്കാന്‍ പുതുനിര സ്മാര്‍ട്ട്ഫോണുകളുമായി  തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ മൊബൈല്‍ കമ്ബനിയായ സ്മാര്‍ട്രോണ്‍ എസ്‌ആര്‍ടി. ഫോണ്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി വന്‍ ഇളവുകളും കമ്ബനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഫ്ളിപ്കാര്‍ട്ട് വഴി വില്‍ക്കുന്ന 4GB റാമും 32 GB സ്റ്റോറേജുമുള്ള സ്മാര്‍ട്ട്ഫോണിന്റെ വില 7500 രൂപ മാത്രമാണ്. ഫോണിന്റെ യഥാര്‍ത്ഥ വില 12999 രൂപയാണ്. 64 GB സ്റ്റോറേജ് ശേഷിയുള്ള മോഡലിന് വിലക്കിഴിവ് ലഭ്യമല്ല.

ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം ഫോണിന് 30 ശതമാനം വേഗത നല്‍കുന്നു. PDAF, f, 2.0 എന്നിവയോട് കൂടിയ 13 MP പിന്‍ക്യാമറയും വൈഡ് ആംഗിള്‍ ലെന്‍സുള്ള 5MP സെല്‍ഫി ക്യാമറയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്വിക്ക് റീചാര്‍ജ് 2.0 സാങ്കേതികവിദ്യയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 4G VoLTE, ബ്ലൂടൂത്ത് 4.1, എന്‍എഫ്സി, ഡ്യുവല്‍ സിം, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ചാര്‍ജിംഗ് എന്നിവയും ഫോണില്‍ ഉണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*