2018 പുതുവര്‍ഷ സന്ദേശങ്ങള്‍ വാട്ട്സ് ആപ്പിനെ തകര്‍ത്തു….!

വാട്ട്സ് ആപ്പ് തകര്‍ന്നു. ലക്ഷക്കണക്കിനാളുകള്‍ പുതുവര്‍ഷ സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വാട്ട്സ് ആപ്പ് തകര്‍ന്നു. അര്‍ദ്ധരാത്രിയോടെ വാട്ട്സ് ആപ്പിന്റെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന് കമ്ബനി മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂറോപ്പിലും നോര്‍ത്ത്, സൗത്ത് അമേരിക്കയിലുമാണ് വാട്ട്സ് ആപ്പ് കൂടുതല്‍ പ്രശ്നമുണ്ടാക്കിയത്.

വാട്ട്സ് ആപ്പ് ഡൗണ്‍ എന്ന ഹാഷ്ടാഗുമായി കഴിഞ്ഞ രാത്രിയില്‍ ആയിരക്കണക്കിനാളുകളാണ് ട്വിറ്ററിലെത്തിയത്.

വാട്ട്സ് ആപ്പ് നൂറ് കോടിയിലേറെ പേര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ കമ്ബ്നി ക്ഷമ പറഞ്ഞു. സേവനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കമ്ബനി വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*