10, 12 ക്ളാസുകളിലെ പരീക്ഷാ തിയതി പ്രഖ്യാപിച്ചു..!

സിബിഎസ്‌ഇ 10, 12 ക്ളാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു.പത്താംക്ളാസ് പരീക്ഷ മാര്‍ച്ച്‌ അഞ്ചിന് തുടങ്ങി ഏപ്രില്‍ നാലിന് തീരും. പന്ത്രണ്ടാം ക്ളാസ് പരീക്ഷ മാര്‍ച്ച്‌ അഞ്ചിന് തുടങ്ങി ഏപ്രില്‍ 12-ന് അവസാനിക്കും. ഐസിഎസ്‌ഇ, ഐഎസ്സി പരീക്ഷകളുടെ തീയതികളും പുറത്തുവിട്ടു.ഐഎസ്സി പരീക്ഷ ഫെബ്രുവരി ഏഴിന് തുടങ്ങി ഏപ്രില്‍ രണ്ടിന് തീരും. ഐസിഎസ്‌ഇ പരീക്ഷ ഫെബ്രുവരി 26ന് തുടങ്ങി മാര്‍ച്ച്‌ 28-ന് കഴിയും.
പുതിയ മാനദണ്ഡമനുസരിച്ച്‌ ഐസിഎസ്‌ഇക്ക് വിജയിക്കാന്‍ 33 ശതമാനവും ഐഎസ്സിക്ക് വിജയിക്കാന്‍ 35 ശതമാനവും മാര്‍ക്കുവേണം. കൌണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍ ആണ് ഇക്കാര്യമറിയിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*