വിവാഹസത്കാരത്തിന് ക്ഷണിച്ചില്ലെങ്കിലും രാഖി സാവന്ത് കൊഹ്ലിക്കും അനുഷ്‌കയ്ക്കും സമ്മാനം അയച്ചു- വിവരം രാഖി ഇന്‍സ്റ്റഗ്രാമിലിട്ടു..!

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയുടെയും വിവാഹ സല്‍ക്കാരത്തിലേക്ക് സമ്മാനപ്പൊതി അയച്ച് വാര്‍ത്താ താരമായിരിക്കുകയാണ് രാഖി സാവന്ത്. മുംബൈയില്‍ ഇന്നലെ രാത്രിയായിരുന്നു വിവാഹ സല്‍ക്കാരം. ഇക്കഴിഞ്ഞ 11ന് വിവാഹിതരായ കോഹ്ലിയും അനുഷ്‌കയും പഞ്ചനക്ഷത്ര ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് രാഖിക്ക് ക്ഷണമുണ്ടായിരുന്നില്ല.

 

അച്ഛനില്ലാത്ത 251 പെണ്‍കുട്ടികളുടെ വിവാഹം നടത്തിയ മഹേഷ് സവാനി ഈ നഗരത്തിന് എന്നും മഹാന്‍ തന്നെയാണ്..!

എന്നിരുന്നാലും സമ്മാനവും ആശംസയും അയയ്ക്കാന്‍ രാഖി തീരുമാനിക്കുകയായിരുന്നു.താന്‍ മോഡലായി അഭിനയിച്ച ‘ബീബോയ്’ കോണ്ടത്തിന്റെ പാക്കറ്റാണ് ഇരുവര്‍ക്കും സമ്മാനമായി അയച്ചത്.

ഇക്കാര്യം രാഖി തന്നെ ഇന്‍സ്റ്റഗ്രാമിലെ വീഡിയോയിലൂടെ എല്ലാവരെയും അറിയിക്കുകയും ചെയ്തു. ഈ കോണ്ടം വിറ്റുപോകുന്നതില്‍ നിന്നും രാഖിക്കും ലാഭവിഹിതം ലഭിക്കുന്നുണ്ട്. അതിനാല്‍ തന്റെ കോണ്ടം മാത്രം ഉപയോഗിക്കണമെന്നും രാഖി ഇരുവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട് വീഡിയോയില്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*