വിശാലിന്റെ നാമ നിര്‍ദ്ദേശ പത്രിക തള്ളിയ സംഭവം : പരിഹാസവുമായി രാധികയും സഹ താരങ്ങളും…

ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നടന്‍ വിശാല്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളിയതില്‍ സന്തോഷം പ്രകടിപ്പിച്ചു സിനിമാ താരങ്ങള്‍.വിശാലിന്റെ പത്രിക തള്ളിയതില്‍ പരിഹാസവുമായി ആദ്യം രംഗത്തെത്തിയത് രാധിക ശരത് കുമാര്‍ ആണ്. ചില ഓന്തുകളുടെ യഥാര്‍ത്ഥ നിറം കാണാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിച്ചുവെന്ന് രാധിക ശരത്കുമാര്‍ ട്വീറ്റ് ചെയ്തു.

താങ്കൾ മുസൽമാനാണോ ? എന്ന അവരുടെ ചോദ്യത്തിൽ എനിക്കെന്തോ പന്തികേട്‌ തോന്നി… ഇത് തീര്‍ച്ചയായും നിങ്ങള്‍ വായിക്കണം…

അഴിമതി വിരുദ്ധത പറയുകയും ജനങ്ങള്‍ക്ക് ഒപ്പമാണെന്ന് പറയുന്നവരുടേയും നാമനിര്‍ദ്ദേശ പത്രിക വ്യാജ ഒപ്പിന്റെ പേരില്‍ തള്ളിപ്പോയെന്നും അവര്‍ കയ്യടിക്കുന്ന സ്മൈലിയോടെ കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ ചേരനും വിശാലിനെ വിമര്‍ശിച്ച്‌ രംഗത്തെത്തി. വിശാലിന്റെ ലക്ഷ്യം പ്രശസ്തിയാണെന്നും തിടുക്കം കാട്ടിയതാണ് പ്രശ്നമെന്നും ചേരന്‍ പറയുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിശാല്‍ രാജിവയ്ക്കണമെന്നും ചേരന്‍ ആവശ്യപ്പെട്ടു. നടനും സംവിധായകനുമായ ടി.എസ് രാജേന്ദറും വിശാലിനെതിരെ രംഗത്തുവന്നു. പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന് വേണ്ടി വിശാല്‍ ഒന്നും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള എന്ത് അനുഭവ സമ്ബത്താണ് വിശാലിനുള്ളതെന്നും രാജേന്ദര്‍ ചോദിച്ചു.

വരിക്കപ്ലാവിൽ കായ്ക്കുന്നത് നിധി സൗഭാഗ്യം ; സ്വർണ്ണം കായ്ക്കുന്ന മരം ഇതാണ്….

2016 ഡിസംബര്‍ അഞ്ചിന് അമ്മ മരിച്ചു 2017 ഡിസംബര്‍ അഞ്ചിന് ജനാധിപത്യവും എന്ന വിശാലിന്റെ രോഷാകുലമായ ട്വീറ്റിനെതിരെയാണ് താരങ്ങളുടെ പ്രതികരണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*