വെരിക്കോസ് വെയിന്‍ നിയന്ത്രിക്കാന്‍ ഇതാ ഒരു എളുപ്പവഴി..!

വീരഭദ്രന്‍ ശിവന്റെ ഭൂതഗണങ്ങളില്‍പ്പെട്ടതാണ്. പത്നിയുടെ മരണത്തില്‍ കോപംപൂണ്ട പരമശിവന്‍ തന്റെ ജഡ പറിച്ച്‌ നിലത്തിട്ടു. അതില്‍ നിന്നുയര്‍ന്നുവന്ന ഉഗ്രമൂര്‍ത്തിയാണ് വീരഭദ്രന്‍. ആ സംഭവം ഓര്‍മിപ്പിക്കുന്നതാണ് ഈ ആസനം.

പ്രണയത്തെ എതിര്‍ത്ത വളര്‍ത്തമ്മയെ 12 വയസ്സുകാരി കൊലപ്പെടുത്തി; സഹായത്തിനു 15കാരനും..!

ചെയ്യുന്ന വിധം.
നിവര്‍ന്നുനില്‍ക്കുക, കാലുകള്‍ അകത്തുക. നാല് – നാലര അടി അകലം കൈകള്‍ ഭൂമിക്കു സമാന്തരമായി ചുമലുകള്‍ക്കു നേരെ വലിച്ചുപിടിക്കുക. വലതുകാല്‍പ്പത്തി വലത്തോട്ട് തിരിയുക. കൈകള്‍ മുന്നില്‍ ഭൂമിക്കു സമാന്തരമായി നെഞ്ചിനു നേരെ കൂപ്പിയ നിലയില്‍ മുന്നോട്ടു (വലതു ഭാഗത്ത്) കുനിയുക. ഇടതുകാല്‍ പിന്നില്‍ ഉയര്‍ത്തുക. രണ്ടു കാലുകളും മുട്ടു മടങ്ങാതെയിരിക്കും. ഇപ്പോള്‍ ഇടതുകാലും ശരീരവും കൈകള്‍ ഒരേ നേര്‍രേഖയില്‍ ഭൂമിക്കു സമാന്തരമായിരിക്കും. ദൃഷ്ടി മുന്നോട്ട് മൊത്തം ഒരു ‘ടി’ ആകൃതി. തിരിച്ചുവന്ന് ഇടത്തോട്ട് ആവര്‍ത്തിക്കുക. 

ഗുണങ്ങള്‍
ബാലന്‍സും ശാന്തതയും ഊര്‍ജവും തരുന്ന ആസനമാണ്. കാലിലെ പേശികള്‍ക്ക് ആകൃതി ലഭിക്കും. വയറിലെ പേശികള്‍ സുന്ദരമാവും. വെരിക്കോസ് വെയിന്‍ പ്രശ്നങ്ങള്‍ നിയന്ത്രിക്കാനും അരയുടേയും കാലിന്റേയും അമിതവണ്ണം കുറയ്ക്കാനും ഈ ആസനത്തിലൂടെ സാധിക്കും. അരയും നിതംബവും ഒതുക്കമുള്ലതാവാനും ഈ ആസനത്തിലൂടെ സാധിക്കും. തുടയിലെ ദുര്‍മേദസ് കുറഞ്ഞുകിട്ടുന്നു. പുറത്തെയും കഴുത്തിലെയും കൈകളിലെയും പേശികള്‍ ദൃഢമാക്കാനും ഈ യോഗാഭ്യാസത്തിന് സാധിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*