Breaking News

താങ്കൾ മുസൽമാനാണോ ? എന്ന അവരുടെ ചോദ്യത്തിൽ എനിക്കെന്തോ പന്തികേട്‌ തോന്നി…

മതത്തിന്റെ പേരില്‍ അങ്ങോട്ടും ഇങ്ങോട്ടും കല്ലെറിയുന്നവര്‍ അറിയാന്‍ ഇങ്ങനെയുള്ളവരാണ് നമ്മുടെ നാട്ടില്‍ അധികവും. എല്ലാ മതത്തേയും ബഹുമാനിക്കുന്നവരും സ്നേഹിക്കുന്നവരും ആണ് ഞങ്ങളുടെ നാട്ടുകാര്‍.

അനുഭവ കഥ.

ഷോപ്പിൽ നിന്നും സാധനങ്ങൾ ഡെലിവറി ചെയ്യാൻ വേണ്ടിയാണു ഞാനാ ഫ്ലറ്റിൽ പോയത്‌ മുറിയുടെവാതിലിൽ തൂക്കിയിട്ട വലിയ “ഓം” എന്ന ചിഹ്നവും , വാതിൽ പടിയിലെ അരിപ്പൊടിക്കോലവും കണ്ടപ്പോൾ താമസക്കാർ ഹിന്ദു മതത്തിൽ പെട്ടവരാണ് എന്ന് മനസ്സിലായി.

കോലം വരച്ചതിൽ ചവിട്ടിപ്പോകാതെ സൂക്ഷിച്ച്‌ ഞാൻ കോളിംഗ്‌ ബെല്ലിൽ വിരലമർത്തി. മറ്റുള്ളവരുടെ വിശ്വാസം അവർക്ക്‌ വലുതാണ് അതിനെ നിന്ദിക്കുന്നവൻ സത്യവിശ്വാസിയല്ല. മുസ്ലിമായ എനിക്ക്‌ മദ്രസയിൽ നിന്നും ലഭിച്ച അറിവായിരുന്നു അത്‌

കോളിംഗ്‌ ബെല്ലടിച്ച ശേഷം വാതിലിനു മുന്നില്‍ നിന്നും അൽപ്പം മാറി നിന്നു ഒരാൾ വാതിൽ തുറക്കുമ്പോൾ അകത്തുള്ളത്‌ കാണാൻ പാകത്തിൽ നിൽക്കുന്നത്‌ മാന്യതയല്ല കൂടാതെ ഡെലിവറി സമയത്ത്‌ നമ്മുടെ ചെറിയ അപാകതകൾ പോലും വലിയ അപരാതമായി സ്ഥാപനത്തെ ബാധിച്ചേക്കാം അതാണങ്ങിനെ ചെയ്തത്. വാതിൽ തുറന്നു വന്ന സ്ത്രീയുടെ കയ്യിൽ ഞാൻ സാധനങ്ങളും ബില്ലും നൽകി.

അവർ അകത്ത്‌ പോയി സാധനങ്ങൾ അകത്ത്‌ വെച്ച്‌ ബില്ലിലുള്ള കാശ്‌ തന്നു ഞാൻ തിരിച്ചു പോകാനൊരുങ്ങവെ അവർ ചോദിച്ചു ” ആപ്പ്‌ മുസൽമാൻ ഹെ” താങ്കൾ മുസൽമാനാണോ…. ? എന്ന അവരുടെ ചോദ്യത്തിൽ എനിക്കെന്തോ പന്തികേട്‌ തോന്നി. ഇവർ ഒരു ബ്രാഹ്മിൺ ആണെന്ന് തോന്നുന്നു ബീഫ്‌ കഴിക്കുന്ന മുസ്ലിമായ ഞാൻ സാധനങ്ങൾ കൊണ്ടു വന്നത്‌ ഇഷ്ടമായില്ലായിരിക്കുമോ.

എന്തായാലും പ്രശ്നമല്ല ഞാൻ അതെ എന്നുത്തരം നൽകി അവർ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു വാതിൽ തുറന്ന് എന്നെ അകത്തേക്ക്‌ ക്ഷണിച്ചു. ” അന്തർ അ ഈഏ. ഞാൻ പകച്ചു നിന്നു എന്തിനാണെന്നെ അകത്തേക്ക്‌ ക്ഷണിക്കുന്നത്…? മേഡം മുജെ അന്തർ ആനാ മുഷ്കിൽ ഹെ ആപ്‌ ക്യാചാഹ്താഹെ ബതാദോ ദെറാ. ( മേഡം എനിക്കകത്ത്‌ വരാൻ ബുദ്ധിമുട്ടുണ്ട്‌. നിങ്ങൾ എന്താണാഗ്രഹിക്കുന്നത്‌ എന്ന് ഉടനെ വ്യക്തമാക്കിയാലും).

നിങ്ങൾ ഒരു മുസ്ലിം ആയത്‌ കൊണ്ടാണു ഞാൻ അകത്തേക്ക്‌ ക്ഷണിച്ചത്‌ ഇവിടെ മുൻപ്‌ താമസിച്ചവർ മറന്ന് വെച്ച ഒരു ഹോളിഖുറാൻ ഉണ്ട്‌ അത്‌ താങ്കൾ വേണമെങ്കിൽ എടുത്തോളൂ വേണ്ടെങ്കിൽ ഏതെങ്കിലും മസ്ജിദിൽ കൊടുത്ത്‌ സഹായിക്കാമോ….?

വേദങ്ങളെ ബഹുമാനിക്കുന്ന വിശ്വാസികളാണു ഞങ്ങൾ ഞാനത്‌ തൊട്ട്‌ അശുദ്ധമാക്കില്ല നിങ്ങൾ കയറി എടുത്തോളൂ” അകത്തെ മുറിയിലേക്ക്‌ ചൂണ്ടി. അവർ പറഞ്ഞപ്പോൾ അത്ഭൂതവും, ബഹുമാനവും കലർന്ന ഒരു നോട്ടം ഞാനവരെ നോക്കി എന്നിട്ട്‌ പുഞ്ചിരിച്ചു.

തന്റെതല്ലാത്ത മതങ്ങളെയും മതചിഹ്നങ്ങളെയും അപമാനിക്കാൻ തക്കം പാർത്തിരിക്കുന്നവരുടെ ലോകത്ത്‌ ഇതാ ഒരു യതാർത്ഥ മനുഷ്യ സ്ത്രീ എന്നെന്റെ മനസ്സ്‌ മന്ത്രിച്ചു. അവരുടെ അനുമതിയോടെ വാഷ്റൂമിൽ പോയി അംഗ ശുദ്ധി വരുത്തി മുറിയിലെ ഷോക്കേസിൽ ഉള്ള വിശുദ്ധ ഖുർ ആൻ എടുത്തു അവർ എനിക്ക്‌ കൈകൂപ്പി. നന്ദി പറഞ്ഞു.

ദൈവത്തിന്റെ രക്ഷ നിങ്ങൾക്കും കുടുമ്പത്തിനും സദാവർഷിക്കട്ടെ എന്ന് പ്രാർത്ഥനയോടെ ഞാൻ യാത്ര ചോദിച്ച്‌ മുറിയിൽ നിന്നും പുറത്തിറങ്ങി . എന്റെ പിന്നിൽ അടഞ്ഞ അവരുടെ മുറിയുടെ വാതിലിൽ തൂക്കിയ ‘ഓം’ കൂടുതൽ തിളങ്ങുന്നത്‌ പോലെ എനിക്കപ്പോൾ തോന്നി.

ഈ അഞ്ച് ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ നിങ്ങളുടെ ലൈംഗികശേഷിക്ക് അത് ദോഷമാകും..! തീര്‍ച്ചയായും വായിക്കേണ്ടത്….

ഒരു സുഹൃത്തിന്റെ അനുഭവം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*