Breaking News

താല്‍പര്യമില്ലാത്ത പേജുകളേയും ആളുകളേയും ഇനി ഫെയ്സ്ബുക്കില്‍ മ്യൂട്ട് ചെയ്യാം..!

നമുക്ക് താല്‍പര്യമില്ലാത്ത പേജുകളേയും ആളുകളേയും മ്യൂട്ട് ചെയ്യാനുള്ള പുതിയ ഫീച്ചറായ സ്നൂസുമായി ഫെയ്സ്ബുക്ക് എത്തി. ഇത്തരത്തില്‍ 30 ദിവസത്തേക്ക് ആളുകളേയും ഫെയ്സ്ബുക്ക് പേജുകളേയും ഗ്രൂപ്പുകളേയും സ്നൂസ് ചെയ്യാന്‍ സാധിക്കും.

പോസ്റ്റുകളുടെ ടോപ്പ് റൈറ്റ് ഡ്രോപ്പ് ഡൗണ്‍ മെനുവിലായിരിക്കും പോസ്റ്റ് സ്നൂസ് ചെയ്യാനുള്ള ഒപ്ഷന്‍ ഫെയ്സ്ബുക്ക് നല്‍കിയിരിക്കുന്നത്. ന്യൂസ്ഫീഡില്‍ എന്തു കാണണം എന്ത് കാണേണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്രം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് സ്നൂസ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്നൂസ് ചെയ്ത പേജുകള്‍ക്കോ ആളുകള്‍ക്കോ നോട്ടിഫിക്കേഷന്‍ ചെയ്യുകയുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്നൂസ് കാലാവധി അവസാനിക്കുമ്ബോള്‍ ഫെയ്സ്ബുക്കില്‍ നോട്ടിഫിക്കേഷന്‍ എത്തുകയും ചെയ്യും. വീണ്ടും ഇത് തുടരണമെങ്കില്‍ തുടരാം അല്ലെങ്കില്‍ അവസാനിപ്പിക്കുകയും ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കി

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*