തലശേരിയില്‍ ബെംഗളൂരു ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം…!

തലശേരി പാനൂര്‍ പെരിങ്ങത്തൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. ഒരു സ്ത്രീയും ബസ് ജീവനക്കാരനും യാത്രക്കാരനും അടക്കം 3 പേരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത ബസിന്റെ ഡ്രൈവര്‍ തലശ്ശേരിയില്‍ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. ബെംഗലുരുവില്‍ നിന്ന് മടങ്ങി വന്ന ബസ് ആണ് പെരിങ്ങത്തുര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞത്.

 

ചൊക്ലി സ്വദേശി പ്രജിത്, അമ്മ പ്രേമലത, ബസ് ജീവനക്കാരന്‍ ജിതേഷ് എന്നിവരാണ് മരിച്ചത്. ബെംഗളൂരു  നാദാപുരം സര്‍വീസ് നടത്തുന്ന ലാമ ബസ്സാണ് അപകടത്തില്‍പെട്ടത്. രാവിലെ അഞ്ചരയോടെ പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് പുഴയിലേക്കു മറിയുകയായിരുന്നു.യാത്രക്കാരെ മുഴുവന്‍ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ്സുമായി തലശ്ശേരി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകട സമയത്ത് താനടക്കം നാലു പേര്‍ മാത്രമേ ബസ്സിലുണ്ടായിരുന്നുള്ളുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. അതേസമയം അപകടകാരണം വ്യക്തമല്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*