സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി വാഷിങ് മെഷീനില്‍ ഒളിപ്പിച്ച 22കാരി അറസ്റ്റില്‍… ആര്‍തിയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്…

നവജാത ശിശുവിനെ കൊലപ്പെടുത്തിയശേഷം വാഷിങ് മെഷീനില്‍ ഒളിപ്പിച്ച സ്ത്രീ അറസ്റ്റില്‍. ഡല്‍ഹിക്കു സമീപം ഗാസിയാബാദിലാണ് സംഭവം. സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വാഷിങ് മെഷീനില്‍ ഒളിപ്പിക്കുകയായിരുന്നു 22 കാരിയായ യുവതി. ആണ്‍കുഞ്ഞ് പിറക്കാതെ പെണ്‍കുഞ്ഞ് പിറന്നതില്‍ ഉള്ള ദേഷ്യമാണ് ആര്‍തിയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്.

 3 മാസം മുന്‍പാണ് ആര്‍തി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ച ആരതി കുഞ്ഞിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നു. അതിനുശേഷം മൃതദേഹം വാഷിങ്‌മെഷീനില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് ആകാശ് തോമര്‍ പറഞ്ഞു.

ഈ അഞ്ച് ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ നിങ്ങളുടെ ലൈംഗികശേഷിക്ക് അത് ദോഷമാകും..! തീര്‍ച്ചയായും വായിക്കേ

അന്വേഷണത്തില്‍ ആര്‍തിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്തു. കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോയെന്നാണ് ആദ്യം പറഞ്ഞത്. ഒടുവില്‍ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആണ്‍കുഞ്ഞ് പിറക്കാത്തതില്‍ ആര്‍തിയെ ഒരിക്കലും കുറ്റപ്പെടുത്തിയിരുന്നില്ലെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആര്‍തിയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*