പ്രണയത്തിന് ജാതിയും മതവുമില്ല; മുസ്ലീമായ കാമുകനെ രജിസ്റ്റര്‍ വിവാഹം ചെയ്ത് ടിവി അവതാരക മണിമേഖല..!la

സണ്‍ മ്യൂസിക്കിലെ അവതാരകയായ മണിമേഖല വിവാഹിതയായി. ഫേസ്ബുക്കിലൂടെ മണിമേഖല തന്നെയാണ് വിവരം പുറത്തുവിട്ടത്. പ്രണയത്തിന് മതമില്ലെന്ന് പറഞ്ഞുകൊണ്ടാണ് മണിമേഖലയുടെ വാക്കുകള്‍. ‘ഹുസൈനും ഞാനും ഇന്ന് വിവാഹിതരായി. പിതാവിനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല. ഒരു ദിവസം അദ്ദേഹം എന്നെ മനസിലാക്കുമെന്ന് വിശ്വിസിക്കുന്നു. രജിസ്റ്റര്‍ വിവാഹം പെട്ടെന്നുള്ള തീരുമാനമായിരുന്നു’ മണിമേഖല പറഞ്ഞു.

ഹുസൈനും വിവാഹ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങള്‍ കണ്ട് മണിമേഖലയുടെ ആരാധകര്‍ വിഷമത്തിലാണ്. പലരും അവതാരകയെ തെറി വിളിക്കുന്നുണ്ട്. മറ്റു ചിലര്‍ നീ ഞങ്ങളെ ചതിച്ചെന്നു പറഞ്ഞ് ദുഖം രേഖപ്പെടുത്തിയിട്ടുണ്ട്. ആശംസകള്‍ നേര്‍ന്നുകൊണ്ടും നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*