Breaking News

സ്ട്രെസ്സ് എന്നാല്‍ അപകടകാരിയായ എന്തെങ്കിലും ആണോ? നാം അറിഞ്ഞതും അറിയാത്തതുമായ കാര്യങ്ങള്‍ വിശദീകരിച്ച്‌ കൌണ്‍സലിംഗ് സൈക്കോളജിസ്റ്റ് കലാഷിബു..!

ഒരുപാട് പേരുടെ ചോദ്യം ആണ് ,
stress എങ്ങനെ കുറയ്ക്കാം..?
അല്ലെങ്കില്‍ കൈകാര്യം ചെയ്യാം..?
ഓ , സ്ട്രെസ് അല്ലെ സാരമില്ല..
അങ്ങനെ കരുതല്ലേ..
വെച്ചോണ്ടിരിക്കല്ലേ..
ഇപ്പൊ ചെറിയ ഒരു പിരിമുറുക്കം ,
നാളെ വന്‍വിപത്തില്‍ കലാശിക്കേണ്ടല്ലോ..!
പിരിമുറുക്കം കുറയ്ക്കാന്‍ ആദ്യ മാര്‍ഗ്ഗം എന്നത്
ഒന്ന് പങ്കു വെയ്ക്കുക .
അടുത്ത ആരോടെങ്കിലും , മനസിനെ അലട്ടുന്ന കാര്യം പങ്കു വെയ്ക്കുക..
വിശ്വാസം ഉള്ള ഒരാളെങ്കിലും ഇല്ലാത്ത ആരും ഉണ്ടാകില്ല ..
അല്ലേല്‍ ,
ഒരു കടലാസ്സില്‍ മനസ്സിലെ ഭാരങ്ങളൊക്കെ എഴുതി അത് വായിച്ചു നോക്ക്..
ചില ചോദ്യങ്ങളുടെ ഉത്തരം സ്വയം കണ്ടെത്താന്‍ പറ്റുന്നതാണ്..
ഡയറി എഴുതുക എന്നതും ഒരു മരുന്നാണ്..
നൂറു ശതമാനം എല്ലാം തികഞ്ഞവന്‍ ആകാന്‍ ആര്‍ക്കും സാധ്യമല്ല..
പക്ഷെ ,
അവനവനു പോലും താങ്ങാന്‍ പറ്റാത്ത ഭാരമായി സ്വയം മാറാതെ നോക്കുക..
assertive എന്ന വാക്ക് കേള്‍ക്കാത്ത ആരും ഉണ്ടാകില്ല..
ദൃഢമായ തീരുമാനം എന്നാല്‍ മറ്റൊരാളുമായി പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത രീതിയില്‍ എടുക്കാന്‍ പറ്റുക..
നിസ്സാരകാര്യമല്ല..
NO എന്ന വാക്കിന് ഒരുപാടു പിരിമുറുക്കങ്ങള്‍ ഒഴിവാക്കാന്‍ പറ്റും..
അത് നയത്തില്‍ പറയണം എന്ന് മാത്രം..
ആളുകള്‍ പലതരം ആണ്..
എന്റെ ഒരു അടുത്ത സുഹൃത്തുണ്ട്..
പുള്ളിക്ക് ആരോടും എതിര്‍ത്ത് പറയാന്‍ അറിയില്ല.
അല്ലെങ്കില്‍ അങ്ങനെ പറഞ്ഞാല്‍ തന്നെ കുറിച്ച്‌ ഒരു മോശം അഭിപ്രായം മറ്റുള്ളവര്‍ക്ക് ഉണ്ടാകും എന്ന തോന്നല്‍..
ഇദ്ദേഹത്തിന്റെ ഭാര്യ മറിച്ചാണ്..
സ്വന്തം ഇഷ്ടങ്ങള്‍ക്കു മേല്‍ ആരുടെയും അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറല്ല..
നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ,
വളരെ രസകരമായി കണ്ടു വരുന്ന ചില മാനുഷിക പെരുമാറ്റ ചട്ടങ്ങള്‍ ഉണ്ട്..
എല്ലാവരും ശെരി എന്ന് തോന്നുന്ന പാതയിലൂടെ പോകുമ്ബോള്‍..
ആരും ശ്രദ്ധിക്കില്ല..
എന്നാല്‍ ,
മറ്റുള്ളവരില്‍ നിന്നും വേറിട്ട് ചെറു വിരല്‍ എങ്കിലും അനക്കിയാല്‍ ,
നൂറു ചൂണ്ടു വിരല്‍ തനിക്കു നേരെ നീളുന്നത് കാണാം..
നിമിഷങ്ങള്‍ കൊണ്ട്..!
പറഞ്ഞു വരുന്നത്..,
എന്റെ സുഹൃത്തിന്റെ സ്വഭാവം , അദ്ദേഹത്തിന്റെ ഭാര്യക്ക് ഒരു തലവേദന ആയി തീര്‍ന്നു..
ആരെന്തു പറഞ്ഞാലും പറ്റാത്ത കാര്യം ആണെങ്കില്‍ കൂടി ,
ഇല്ല എന്നൊരു വാക്ക് അദ്ദേഹം പറയില്ല..
ഭാര്യ ശബ്ദം ഉയര്‍ത്തുകയും..
പോരെ..?
ഭാര്യയോട് നീ ആള് ശെരിയല്ല എന്ന് പറയുന്നതിന് പകരം ,
അജിത് എന്ന ഭാര്തതാവ് എത്ര പാവം,,,,നിന്നെ എങ്ങനെ സഹിക്കുന്നു!!!
എന്നൊരു കമന്റ് ഇടയ്ക്കു ഇടയ്ക്ക്. അശരീരി പോലെ.!
വിവരമില്ലായ്മ എന്നത് ഇവിടെ ആണ് പ്രാവര്‍ത്തികമാക്കുന്നത്..
പങ്കാളികളില്‍ ഒരാള്‍ അങ്ങേയറ്റം , മറ്റെയാള്‍ ഇങ്ങേ അറ്റം..
രണ്ടുപേരുടെയും കുറ്റമല്ല..
ഇരുതലമൂരികളുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ ,
എന്തുണ്ട് മാര്‍ഗ്ഗം എന്ന് ചോദിച്ച ഭാര്യയോട് ഒന്നേ പറയാനുള്ളു..
നെഗറ്റീവ് ആയ ബന്ധങ്ങളെ ഒഴിവാക്കി നിര്‍ത്തുക..
ആവശ്യത്തിന് അടുപ്പം വെയ്ക്കുക.
.വ്യക്തിത്വത്തിനെ
ഹനിക്കുന്നത് ഒക്കെയും മാറ്റി നിര്‍ത്തുക.
വൈകാരിതയെ ചൂഷണം ചെയ്യപ്പെടാന്‍ നില്‍ക്കേണ്ടതില്ല..
ഇനി , കരച്ചില്‍ വന്നാല്‍ കരയുക തന്നെ.
മനസ്സില്‍ അടക്കി വെയ്ക്കേണ്ടതില്ല .
തുറന്നു കരയുക.
മിക്കപ്പോഴും stress , എന്നത് സമയം കൈകാര്യം ചെയ്യുന്നതില്‍ വരുന്ന പാളിച്ച ആയി തോന്നാറുണ്ട്..
ഓരോന്ന് ചെയ്യുന്നതിനും കൃത്യമായ സമയം കണ്ടെത്തുക..
അതിരാവിലെ എഴുന്നേല്‍ക്കുക എന്നത് ഒരു സങ്കടമാണ് പലര്‍ക്കും..
പക്ഷെ ,ജീവിതത്തില്‍
മാന്ത്രികത നിറയ്ക്കാന്‍ ആകും ആ ശീലം ഉണ്ടായാല്‍.!
നേരത്തെ എഴുന്നേല്‍ക്കണം എങ്കില്‍ ഉറക്കം അതേ പോലെ കിട്ടണം..
ഉറക്ക കുറവാണു stress ഇന്റെ പ്രധാന കാരണം..
ചെറിയ ഒരു സൂത്രം പറഞ്ഞു തരട്ടെ..
ഉറങ്ങുന്നതിനു മുന്‍പ്..,
കുറച്ചു എണ്ണ ഒരു വിരലില്‍ തൊട്ടു ,
കണ്ണിനു ചുറ്റും പതിനഞ്ചു മിനിറ്റ് തടവുക..
കിടക്കുമ്ബോള്‍ ,
breathing excercise ചെയ്യുക..
ഒരല്‍പം മെലഡി പാട്ടുകള്‍ കേള്‍ക്കുക..
സമാധാനമായി ഉറങ്ങും..
നേരത്തെ ഉണരാനും സാധിക്കും..
ഉണര്‍ന്ന ഉടനെ ,
പല്ലു തേയ്ക്കും മുന്‍പ് ,
രണ്ടു ഗ്ലാസ് ചൂട് വെള്ളം കുടിയ്ക്കുക..
കുറച്ചു നേരം മെഡിറ്റേഷന്‍ ചെയ്യാം.
ഒരു പതിനഞ്ചു മിനിറ്റ് മതിയെന്ന്..!
നോക്കിക്കോളൂ,..,
അന്നത്തെ ദിവസം എല്ലാത്തിനും
എല്ലാത്തിനും കൃത്യമായ , ആവശ്യമായ സമയം കണ്ടെത്താന്‍ സാധിക്കും..
ചില കേസുകളില്‍ സ്ട്രെസ് ആയിട്ട് വരുന്നവര്‍ പറയുന്നത്
പൈസ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയില്ല എന്നാണ്..
വരവറിയാതെ ചെലവ് നടത്തുക എന്നത് ഒരു പാളിച്ച തന്നെ അല്ലെ..?
എന്നാല്‍ , ജീവിതത്തിലെ ആഗ്രഹങ്ങള്‍ നടക്കാതെ പോകുകയും അരുത്,.
ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ ആസ്വദിക്കാനുള്ള കഴിവ്.
അതിലാണ് വിജയം..
വരവും ചിലവും അറിഞ്ഞു മുന്നോട്ടു പോകുക എന്നാല്‍..
കാശിന്റെ പ്രശ്നങ്ങള്‍ ഒരുപരിധി വരെ പരിഹരിക്കാം എന്നാണ് തോന്നാറ്..
സ്ട്രെസ് തുടക്കത്തില്‍ രോഗലക്ഷണം ആയി പ്രകടിപ്പിക്കണം എന്നില്ല..
പക്ഷെ ,
ക്രമേണ രോഗങ്ങളിലേയ്ക്ക് നയിക്കും.
.stress ഉണ്ടാക്കുന്ന ചില പ്രധാന രോഗങ്ങള്‍..
രക്താതിസമ്മര്‍ദ്ദം ,ഹൃദയാഘാതം ,ആസ്മ ,പ്രമേഹം ,ചര്‍മ്മരോഗങ്ങള്‍ , അലര്‍ജി രോഗങ്ങള്‍, ആര്‍ത്തവ പ്രശ്നങ്ങള്‍ , തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നങ്ങള്‍, ലൈംഗിക തകരാറുകള്‍
അത് കൊണ്ട് ആദ്യഘട്ടത്തില്‍ തന്നെ നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗം സ്വീകരിച്ചു സ്വസ്ഥത കൈവരിച്ചാല്‍ രോഗങ്ങള്‍ക്ക് അടിമ ആകാതെ ആരോഗ്യം നിലനിര്‍ത്താം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*