സ്ത്രീകളുടെ മാറിടത്തിന്റെ വലിപ്പം അനുസരിച്ച് ലൈംഗിക ശേഷി കണക്കാക്കാന്‍ സാധിക്കുമെന്ന് ക്രൈസ്തവ സഭയുടെ മാഗസിനില്‍ ലേഖനം…!

പ്രത്യുല്‍പാദന മാര്‍ഗമായി മാത്രം സെക്‌സിനെ കാണുന്ന വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്. അമിതമായ ആത്മീയത കാരണം സെക്‌സിനോട് യോജിക്കാത്തവരും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ക്രൈസ്തവ സഭയുടെ മാഗസിനില്‍ വന്നിരിക്കുന്ന ലേഖനം. ആലപ്പുഴ രൂപതയുടെ മുഖരേഖ എന്ന മാഗസിനിലാണ് ലൈംഗികതയുടെ ജീവിതത്തിലെ പ്രധാന്യം വെളിവാക്കുന്ന ലേഖനമുളളത്.

കേടാവാതിരിക്കാന്‍ സൂക്ഷിക്കുന്ന വസ്തുക്കളുടെ അളവ് കൂടി; ‘എലൈറ്റ് കേക്കിന് 5 ലക്ഷം രൂപ പിഴ’; പ്രചരണത്തിലെ സത്യമെന്ത്?

‘ശരീരത്തിന്റേയും മനസിന്റേയും ആഘോഷമാണ് ലൈംഗികത.പ്രണയമില്ലാത്ത ശാരീരിക ബന്ധം വെടിക്കെട്ടില്ലാത്ത പൂരം പോലെയാണ്.രണ്ടു ശരീരങ്ങള്‍ പൂര്‍ണമായും ഒന്നിക്കുമ്പോള്‍ മനസുകളും ഒന്നായിത്തീരുന്നു.’മുഖരേഖയില്‍ ഡോ.സന്തോഷ് തോമസിന്റെ ‘രതിയും ആയുര്‍വേദവും’ എന്ന ലേഖനത്തില്‍ പറയുന്നു. അഷ്ടാംഗഹൃദയത്തില്‍ പറയുന്ന നാലു തരം സ്ത്രീകളെ കുറിച്ച് ലേഖനത്തില്‍ വിവരിക്കുന്നു.

 ‘സ്ത്രീകളെ അവരുടെ ശരീര പ്രകൃതിയുടേയും സ്തന വലിപ്പത്തിന്റേയും അടിസ്ഥാനത്തില്‍ നാലായി തിരിക്കാം.കാമശാസ്ത്രവും ആയുര്‍വേദവും തമ്മിലുളള ബന്ധം മനസിലാക്കി പുരുഷന് ഈ നാലു തരം സ്ത്രീകളുമായി ആരോഗ്യകരമായ സെക്‌സ് നടത്താം. ഇതിനായി വാഗ്ഭടന്റെ വിഖ്യാതമായ അഷ്ടാംഗ ഹൃദയത്തിലെ ചില ഭാഗങ്ങള്‍ ലേഖനത്തില്‍ എടുത്തുപറയുന്നു.

കസബ വിഷയത്തില്‍ ഫാന്‍സ് എന്ന വെട്ടുകിളിക്കൂട്ടത്തിന് ആഷിഖ് അബുവിന്‍റെ കിടിലന്‍ മറുപടി…!

പദ്മിനി, ചിത്രിണി, സംഘിണി, ഹസ്തിനി എന്നിങ്ങനെയാണ് സ്ത്രീകളെ തരം തിരിക്കുന്നത്. സ്ത്രീകളുടെ ശരീര ഘടനയും മാറിടത്തിന്റെ വലിപ്പവും പരിശോധിച്ചാല്‍ അവരുടെ ലൈംഗിക ശേഷി കണക്കാക്കാന്‍ സാധിക്കും. കാമസൂത്രയുമായി ബന്ധപ്പെട്ട് ആയുര്‍വേദത്തില്‍ ഈ നാല് തരം സ്ത്രീകളില്‍ ശരീരപ്രകൃതി അനുസരിച്ച് എങ്ങനെ ഒരു പുരുഷന് ആരോഗ്യകരമായി ലൈംഗികതയില്‍ ഏര്‍പ്പെടാമെന്ന് കാണിച്ചുതരുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

മനുഷ്യന് സന്തോഷകരമായ ജീവിതം നയിക്കണമെങ്കില്‍ അവശ്യം വേണ്ട ചില കാര്യങ്ങളും ഡോ. സന്തോഷ് എടുത്തുപറയുന്നു. ഭക്ഷണം, ഉറക്കം, വ്യായാമം, ലൈംഗികത എന്നിവയാണ് മനുഷ്യന് സന്തോഷ ജീവിതം നയിക്കാന്‍ വേണ്ട പ്രധാന കാര്യങ്ങള്‍.

പെണ്‍കുട്ടികളുടെ 21000 ത്തിലധികം അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ചു; കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍..!

വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങള്‍ ലംഘിക്കാതെ ഋതുഭേതങ്ങള്‍, സ്ഥലം, കരുത്ത്, ശക്തി എന്നിവ നോക്കിയാകണം ഏത് തരത്തിലുള്ള ലൈംഗികതയിലും ഏര്‍പ്പെടേണ്ടതെന്നും അദ്ദേഹം പറയുന്നു. കാമസൂത്രവുമായി ബന്ധപ്പെട്ട ലേഖനം ആദ്യമായിട്ടാണ് തങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്ന് മാഗസിന്‍ എഡിറ്റര്‍ ഫാദര്‍ സേവിയര്‍ കുടിയാംശേരി പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*