സ്ത്രീധനമായി ഇന്നോവ കാര്‍ നല്‍കിയില്ല; നവവധു ഒരു മാസത്തോളം ഭര്‍തൃവീട്ടുകാരുടെ തടവില്‍..!

ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിനടുത്തുള്ള ദേവരിയയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ത്രീധനമായി ഇന്നോവ കാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് നവവധുവിനെ ഒരു മാസത്തോളം ഭര്‍തൃവീട്ടുകാര്‍ ബന്ദിയാക്കി തടവില്‍ പാര്‍പ്പിച്ചു. ഇരുട്ട് നിറഞ്ഞ മുറിയിലായിരുന്നു ഭര്‍തൃ വീട്ടുകാര്‍ യുവതിയെ തടവിലാക്കിയത്. വിമുക്ത ഭടനായ മല്ല്‌കേശ്യറിന്റെ മകള്‍ പ്രേമയെ ഈ വര്‍ഷം ഏപ്രിലിലാണ് രാമ്പുര സ്വദേശി ധനശ്യം വിവാഹം ചെയ്തത്.

സന്തോഷ പൂര്‍ണ്ണമായിരുന്നു വിവാഹത്തിന് ശേഷമുള്ള ആദ്യ നാളുകള്‍. എന്നാല്‍ പിന്നീട് വരനും കുടുംബക്കാരും പ്രേമയോട് സത്രീധനമായി ഇന്നോവ കാര്‍ നല്‍കണമെന്ന് പിതാവിനോട് പറയുവാന്‍ ആവശ്യപ്പെട്ടു. പ്രേമ ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. എന്നാല്‍ കാര്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ മല്ല്‌കേശ്യര്‍ പറ്റില്ലെന്ന് പറഞ്ഞു.

ഇതിനെ തുടര്‍ന്നാണ് പ്രേമയെ വീട്ടുകാര്‍ ബന്ധിയാക്കിയത്. യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുന്നതും പതിവായിരുന്നു. സംശയം തോന്നിയ അയല്‍ വീട്ടുകാര്‍ പൊലീസിനെ വിവരമറിയച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവിടെ എത്തുകയായിരുന്നു. തുടര്‍ന്നാണ് യുവതിയെ മോചിപ്പിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*