സ്റ്റാര്‍ക്കും ഹസല്‍വുഡും ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി; ആസ്ട്രേലിയക്ക് സൂപ്പര്‍ ജയം..!

ആഷസ്​ പരമ്ബരയിലെ ആദ്യ ഡേനൈറ്റ്​ ടെസ്​റ്റില്‍ ആസ്ട്രേലിയയ്ക്ക് 120 റണ്‍സിന്റെ സൂപ്പര്‍ വിജയം. ആസ്ട്രേലിയ ഉയര്‍ത്തിയ 354 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 233 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ജോഷ് ഹെയ്സല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. സ്​കോര്‍: ആസ്​ട്രേലിയ: 442/8ഡിക്ല, 138. ഇംഗ്ലണ്ട്​ 227, 233.

ആദ്യരാത്രിയില്‍ തന്‍റെ ലൈംഗിക ശേഷിക്കുറവ് തിരിച്ചറിഞ്ഞ ഭാര്യയോട് അധ്യാപകനായ ഭര്‍ത്താവ് കൊടുംക്രൂരമായി പെരുമാറി….

ആസ്ട്രേലിയ ഉയര്‍ത്തിയ 354 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എന്ന നിലയിലായിരുന്നു. ഒരു ദിവസവും ആറ് വിക്കറ്റും കയ്യിലിരിക്കെ ജയിക്കാന്‍ 178 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. എന്നാല്‍ അഞ്ചാം ദിനം പ്രതീക്ഷയോടെ ക്രീസിലെത്തിയ ഇംഗ്ലണ്ടിനെ ഓസീസ് ബൗളര്‍മാര്‍ വാഴാന്‍ അനുവദിച്ചില്ല. ആസ്ട്രേലിയയുടെ മാരക ബൗളിങ്ങിനെ ചെറുത്തു നില്‍ക്കാനാകാതെ ഇംഗ്ലീഷ് സംഘം കീഴടങ്ങുകയായിരുന്നു. 67 റണ്‍സ് എടുത്ത് ജോ റൂട്ട് മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയുള്ളു.

റെയില്‍ പാളത്തില്‍ രാത്രി ഒരു പെണ്‍കുട്ടിയുടെ ബോഡി അടുത്ത് ചെന്ന യുവാവ് കാഴ്ച കണ്ട് ഞെട്ടി…

ഒന്നാം ഇന്നിങ്​സില്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയതി​​​​​െന്‍റ ആവേശത്തില്‍ ഡിക്ലയര്‍ പ്രഖ്യാപിച്ച ഒാസീസ്​ രണ്ടാം ഇന്നിങ്​സില്‍ തകര്‍ന്നടിഞ്ഞിരുന്നു ഒന്നാം ഇന്നിങ്​സില്‍ 215 റണ്‍സ്​ ലീഡ്​ നേടിയ ആസ്​ട്രേലിയ രണ്ടാം ഇന്നിങ്​സില്‍ വെറും 138 റണ്‍സിന്​ ഒാള്‍ഒൗട്ടായതോടെയാണ്​ കളിയുടെ ഗതി മാറിയത്​. അഞ്ചു വിക്കറ്റ്​ നേട്ടവുമായി കളം വാണ ജെയിംസ്​ ആന്‍ഡേഴ്​സ​നും നാലു വിക്കറ്റ്​ ​്വീഴ്​ത്തിയ ക്രിസ്​ വോക്​സും നിറഞ്ഞാടിയപ്പോള്‍ ഒാസീസി​​​​​െന്‍റ മുന്‍നിരയും മധ്യനിരയും ആയുധംവെച്ച്‌​ കീഴടങ്ങി. ഒന്നാം ഇന്നിങ്​സില്‍ സെഞ്ച്വറി നേടിയ ഷോണ്‍ മാര്‍ഷിനെ വോക്​സ്​ 19ന്​ മടക്കി അയച്ചു. ഉസ്​മാന്‍ ഖാജ (20), മിച്ചല്‍ സ്​റ്റാര്‍ക്​സ്​ (20)എന്നിവരാണ്​ ആതിഥേയ നിരയിലെ ടോപ്​ സ്​കോറര്‍. നായകന്‍ സ്​റ്റീവന്‍ സ്​മിത്ത്​ (6) ഒറ്റയക്കത്തില്‍ മടങ്ങി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*