സ്പെയിന്‍ ലോകകപ്പ് നേടുമെന്നാണ് എന്‍റെ പ്രതീക്ഷ: പെപ് ഗാര്‍ഡിയോള..!!

2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ സ്പെയിന്‍ വിജയിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച്‌ പെപ് ഗാര്‍ഡിയോള. എന്നാല്‍ പതിവുപോലെ ജര്‍മനിയും സ്പെയിനും ബ്രസീലുമാണ് റഷ്യയില്‍ വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കപെടുന്ന ടീമുകള്‍ എന്നും ഗാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രീമിയര്‍ ലീഗ് മത്സരത്തിന്റെ മുന്നോടിയായിട്ടുള്ള പത്രസമ്മേളനത്തിലാണ് ഗാര്‍ഡിയോള തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ദേശീയ ടീമിന്റെ കോച്ച്‌ ആവാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ഒരു ദിവസം താന്‍ ദേശീയ ടീമിനെ ലോകകപ്പില്‍ പരിശീലിപ്പിക്കും എന്നും ഗാര്‍ഡിയോള പറഞ്ഞു.

അതെ സമയം കഴിഞ്ഞ ദിവസം നടന്ന സൗത്താംപ്ടണുമായുള്ള പ്രീമിയര്‍ ലീഗ് മത്സരത്തിന് ശേഷം സൗത്താംപ്ടണ്‍ താരം നാഥാന്‍ റെഡ്മണ്ടുമായി നടത്തിയ ചര്‍ച്ച വിവാദമായിരുന്നു. ഈ വിഷയത്തില്‍ ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*